• admin

  • June 10 , 2020

തിരുവനന്തപുരം : കെ എസ് ആർ ടി സിയുടെ പുതിയ എംഡിയായി ബിജു പ്രഭാകർ ഐഎഎസിനെ നിയമിച്ചു. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. വ്യക്തിപരമായ കാരണങ്ങളാൽ എം ഡി സ്ഥാനത്ത് നിന്നൊഴിഞ്ഞ എം പി ദിനേശ് ഐപിഎസിന് പകരക്കാരനായാണ് നിയമനം. കെ എസ് ആർ ടി സിയുടെ അധിക ചുമതലാണ് ബിജു പ്രഭാകറിന് നൽകിയിരിക്കുന്നത്. നിലവിൽ സാമൂഹിക നീതി വകുപ്പ് സെക്രട്ടറിയാണ് അദ്ദേഹം. കെ എസ് ആർ ടി സിയിലെ തൊഴിലാളി യൂനിയനുകളും ബിജു പ്രഭാകറിന്റെ നിയമനത്തോട് യോജിച്ചുവെന്നാണ് അറിയുന്നത്. എം രാജമാണിക്യമാണ് ബിജു പ്രഭാകറിന് മുമ്പ് കെ എസ് ആർ ടി സി എംഡിയായിരുന്ന ഐഎഎസ് ഉദ്യോഗസ്ഥൻ.