കോഴിക്കോട് : കെട്ടിട നികുതി എല്ലാവർഷവും 5% വർധിപ്പിക്കാനുളള മന്ത്രിസഭാ തീരുമാനം ഉടൻ പിന്‍വലിക്കണമെന്ന് ബിൽഡിംഗ് ഓണേർസ് അസോസിയേഷൻ സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം ഗവൺമെന്റിനോട് ആവശ്യപ്പെട്ടു, കൂടാതെ കെട്ടിട ഉടമകൾക്കും വ്യാപാരികൾക്കും സർക്കാരിനും ഒരു പോലെ ഗുണപ്രദമായ കേന്ദ്ര സർക്കാരിന്റെ നിർദ്ദിഷ്ട വാടക നിയന്ത്രണ നിയമം ആവശ്യമായ ഭേദഗതികളോടെ എത്രയും പെട്ടെന്ന് സംസ്ഥാനത്ത് നടപ്പിലാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ ചേർന്ന യോഗം എം.കെ രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് അഡ്വ. യു.എ ലത്തീഫ് എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സബാഹ് വേങ്ങര, പീറ്റർ മൂഴയിൽ, അബ്ബാസ് ഹാജി, അച്ചമ്പാട്ട് ബീരാൻ കുട്ടി, ഹസൻ ഹാജി, അഡ്വ. രാജീവൻ, അഡ്വ. ഫാത്തിമ രോഷ്ന, അബ്ദുൽ മനാഫ് യു.എ എന്നിവർ പ്രസംഗിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അലി ബ്രാൻ സ്വാഗതവും ഫഖ്റുദ്ദീൻ തങ്ങൾ നന്ദിയും പറഞ്ഞു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി