• admin

  • June 27 , 2021

:

മൂന്നരവര്‍ഷത്തിന് ശേഷം കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ വീണ്ടും മുടങ്ങി. പെന്‍ഷന്‍ വിതരണത്തിന് സഹകരണ സംഘങ്ങള്‍ പലിശരഹിത വായ്പ നല്‍കണമെന്ന കെ.എസ്.ആര്‍.ടി.സിയുടെ പിടിവാശിയാണ് കാരണം. നാല്‍പതിനായിരം പേരാണ് കോവിഡ് കാലത്ത് മരുന്നിന് പോലും വകയില്ലാതെ ബുദ്ധിമുട്ടുന്നത്.

പെന്‍ഷന്‍ കിട്ടാതെ ബുദ്ധിമുട്ടുന്നവരുടെ ദുരിതം സംബന്ധിച്ച മനോരമ ന്യൂസ് വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് 2018ല്‍ സര്‍ക്കാര്‍ പെന്‍ഷന്‍ വിതരണം സഹകരണസംഘം വഴിയാക്കിയത്. ഒാരോ സംഘവും ആ പ്രദേശത്തുള്ള കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് മാസത്തിന്റ ആദ്യവാരം പെന്‍ഷന്‍ നല്‍കും. ആറുമാസം കഴിഞ്ഞ് പത്തുശതമാനം പലിശയും ചേര്‍ത്ത് ഈ തുക കെആർടിസിക്ക് ബജറ്റില്‍ അനുവദിച്ച ഫണ്ടില്‍ നിന്ന് സര്‍ക്കാര്‍ തിരിച്ചു നല്‍കും.

പെന്‍ഷന്‍ വിതരണത്തിനായി സഹകരണവകുപ്പുമായി ഒപ്പിട്ട ധാരണപത്രത്തിന്റ കാലാവധി മാര്‍ച്ചില്‍ തീര്‍ന്നു. പലിശയില്ലാതെയോ അല്ലെങ്കില്‍ കുറഞ്ഞപലിശയ്ക്കോ പെന്‍ഷന്‍ വിതരണം നടത്തണമെന്ന കെ.എസ്.ആര്‍.ടി.സിയുടെ ആവശ്യം സഹകരണവകുപ്പ് അംഗീകരിക്കാത്തതാണ് പുതിയ ധാരണപത്രം വൈകുന്നത്. 65 കോടി രൂപയാണ് ഒരു മാസം പെന്‍ഷന് വേണ്ടത്.രണ്ടരക്കോടി രൂപ പലിശയാകും.