• admin

  • January 21 , 2020

തിരുവനന്തപുരം : സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രിയെ കാത്തിരുന്നത് ആളില്ലാത്ത കസേരയും ഒഴിഞ്ഞ വേദിയും. നായനാര്‍ പാര്‍ക്കിലെ വേദിക്ക് സമീപം എത്തിയ പിണറായി വിജയന്‍ കാറില്‍ നിന്ന് ഇറങ്ങാതെ വണ്ടി തിരിച്ചുവിടാന്‍ ഡ്രൈവറോട് ആവശ്യപ്പെടുകായിരുന്നു. വൈകിട്ട് അഞ്ചുമണിക്കായിരുന്നു വ്യാപാരി വ്യവസായി സമിതിയുടെ സംസ്ഥാന സമ്മേളനത്തിന്റെ സമാപനം നിശ്ചയിച്ചിരുന്നത്. അഞ്ചുമണിക്ക് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമെന്നും തുടര്‍ന്ന് ആറുമണിക്ക് നിശാഗന്ധിയിലേക്ക് മടങ്ങുമെന്നാണ് നിശ്ചയിച്ചിരുന്നത്. അഞ്ചുമണിക്കുള്ള പരിപാടിക്ക് അഞ്ച് പത്ത് കഴിഞ്ഞ് മുഖ്യമന്ത്രി എത്തി. പക്ഷെ നായനാര്‍ പാര്‍ക്കില്‍ ഉണ്ടായിരുന്നത് പോലീസും മാധ്യമപ്രവര്‍ത്തകരും ഗാനമേള നടത്താനുള്ള ഓര്‍ക്കസ്ട്ര സംഘവും മാത്രമാണ്.ഇതോടെ വാഹനം തിരിച്ചു വിടാന്‍ മുഖ്യമന്ത്രി നിര്‍ദേശിക്കുകയായിരുന്നു.