കൽപ്പറ്റ : പട്ടി ശല്യത്തിൽ കുതിരക്കും രക്ഷയില്ല. കൽപ്പറ്റ കൈത കൊല്ലിയിൽ കുതിരക്കുട്ടിയെ തെരുവ് നായ കൂട്ടം ആക്രമിച്ചു.ചേനമല കോളനിയിലെ ഷൈജലിൻ്റെ ഉടമസ്ഥതയിലുള്ള നാല് മാസം പ്രായമുള്ള ആൺ കുതിരക്കാണ് കടിയേറ്റത്. അമ്മ കുതിരയോടൊപ്പം മേയാൻ വിട്ടതായിരുന്നു. കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് മൂന്നരയോടെയായിരുന്നു സംഭവം. അതു വരെ ആലി കുതിരയുടെ സമീപത്തുണ്ടായിരുന്നു. ആലി ചായ കുടിക്കാൻ പോയ സമയത്താണ് കുതിരയുടെ കാൽ കടിച്ചുകീറിയതെന്ന് ആലി പറഞ്ഞു. കുട്ടികുതിരയെ നായ്കൂട്ടത്തിൽ നിന്ന് രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അമ്മ കുതിരയുടെ കാലിനും കടിയേറ്റു. പൂക്കോട് വെറ്റിറനറി കോളേജിലെ വിദഗ്ധരുടെ നിർദ്ദേശ പ്രകാരം ഡോക്ടറിൽ നിന്ന് ചികിത്സ തേടി.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി