• Lisha Mary

  • April 15 , 2020

കാസര്‍ഗോഡ് : കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ അനുവദിച്ച വനിതാ പോലീസ് സ്റ്റേഷന്‍ കാസര്‍കോട് പ്രവര്‍ത്തനമാരംഭിച്ചു. ജില്ലാ പോലീസ് മേധാവി പി.എസ് സാബു ഉദ്ഘാടനം ചെയ്തു. കാസര്‍കോട് ടൗണ്‍ സ്റ്റേഷന് സമീപം പഴയ കണ്‍ട്രോള്‍ റൂമായി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിലാണ് പുതിയ വനിതാ പോലീസ്സ്റ്റേഷന്‍ പ്രവര്‍ത്തനമാരംഭിച്ചത്. 12 പോലീസുകാരാണ് ഇവിടുള്ളത്.