• admin

  • July 5 , 2021

നാദാപുരം : പാലിയേറ്റീവ് രംഗത്ത് മാതൃകാ പ്രവർത്തനം നടത്തുന്ന കാരക്കാട് പെയിൻ & പാലിയേറ്റീവ് പ്രവർത്തക ശ്രീമതി മേഴ്സി ബിനുവിനെ നാദാപുരം റോഡ് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. കെ.പി.സി.സി സെക്രട്ടറി സുനിൽ മടപ്പള്ളി മേഴ്സി ബിനുവിനെ പൊന്നാടയണിയിച്ചു ആദരിച്ചു. ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് മെമ്പർ ശാരദ വത്സൻ ഉപഹാരം സമർപ്പിച്ചു. സി.കെ. വിജയൻ അധ്യക്ഷത വഹിച്ചു. പി.കെ. സന്തോഷ് കുമാർ , എം.ഗോപാലകൃഷ്ണൻ , ശുഹൈബ്, എം.കെ.ശ്രീജിത്ത്കുമാർ, അജിത്ത്, പി.ടി.കെ. വിജയൻ , വി.കെ. വാസൻ , വിനോദൻ, ബാബുരാജ്, എന്നിവർ പ്രസംഗിച്ചു.