തളിപ്പറമ്പ് : മോട്ടോര്‍ വാഹനവകുപ്പിന്റെ കാഞ്ഞിരങ്ങാട്ടെ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ട് ഫെബ്രുവരി 15ന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. ഓട്ടോമോട്ടീവ് ഡ്രൈവിങ് ടെസ്റ്റ് സ്റ്റേഷനും കംപ്യൂട്ടറൈസ്ഡ് വെഹിക്കിള്‍ ടെസ്റ്റ് സെന്ററുമടങ്ങുന്നതാണ് ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ട്. നാലുകോടി രൂപ ചെലവിലാണ് ഇവ സജ്ജമാക്കിയത്. രണ്ടേക്കര്‍ സ്ഥലത്ത് നിര്‍മിച്ച ടെസ്റ്റിങ് ഗ്രൗണ്ട് ഇത്തരത്തില്‍ കേരളത്തില്‍ എട്ടാമത്തേതാണ്. ജര്‍മനിയില്‍ നിന്ന് ഇറക്കുമതിചെയ്ത ഇന്റഗ്രേറ്റഡ് ടെക്നോളജി സാങ്കേതിക സംവിധാനങ്ങളടക്കം അത്യാധുനിക സംവിധാനങ്ങളും ഒരുക്കും. ഇവ പ്രവര്‍ത്തന സജ്ജമായാല്‍ ഡ്രൈവിങ് ടെസ്റ്റും വെഹിക്കിള്‍ ടെസ്റ്റും പൂര്‍ണമായും സാങ്കേതിക സംവിധാനത്തിലേക്ക് വഴിമാറും. എടപ്പാളില്‍ നിര്‍മിക്കുന്ന ഇന്റര്‍നാഷണല്‍ ലൈസന്‍സിനുള്ള ടെസ്റ്റിങ് ഗ്രൗണ്ടിലേക്കുള്ള പ്രാഥമികഘട്ട പരീക്ഷകള്‍ ഇവിടെ നടത്താനാണ് ഉദ്ദേശിക്കുന്നത്. പ്രതിദിനം 120 പേര്‍ക്കാണ് ഡ്രൈവിങ് ടെസ്റ്റ് നടത്തുകയെന്ന് നോഡല്‍ ഓഫീസറായ ജെ എസ് ശ്രീകുമാര്‍ പറഞ്ഞു. ടെസ്റ്റിന് വരുന്നവര്‍ക്കുള്ള റെസ്റ്റ് റൂം, ശുചിമുറികള്‍, കഫ്റ്റീരിയ തുടങ്ങിയ സൗകര്യങ്ങളും ഏര്‍പ്പെടുത്തുമെന്നും എംവിഐ ടി രഞ്ജിത്ത് പറഞ്ഞു. ടെസ്റ്റിങ് സെന്റര്‍ പൂര്‍ത്തിയാവുന്നതോടെ ലേണിങ് ടെസ്റ്റ്, ലൈസന്‍സ് നല്കല് എന്നീ വിഭാഗങ്ങളെല്ലാം മിനി സിവില്‍ സ്റ്റേഷനില്‍നിന്ന് അങ്ങോട്ടേക്ക് മാറ്റും. ടെസ്റ്റ് പാസായി കഴിഞ്ഞയുടന്‍ ലൈസന്‍സും നല്‍കും. 2018 ഏപ്രില്‍ 13ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രനാണ് പ്രവൃത്തി ഉദ്ഘാടനംചെയ്തത്. ഊരാളുങ്കല്‍ ടെക്നോളജി സൊലൂഷന്സിനായിരുന്നു നിര്‍മാണച്ചുമതല.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി