• admin

  • June 22 , 2021

തിരുവനന്തപുരം :

 ആർദ്രമധുരവും കാല്പനികവുമായ ഒട്ടേറെ ചലച്ചിത്രഗാനങ്ങളുടെയും ലളിതഗാനങ്ങളുടെയും രചയിതാവും കവിയുമായ പൂവച്ചൽ ഖാദർ (73) അന്തരിച്ചു. തിങ്കളാഴ്ച രാത്രി 12.15-ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലായിരുന്നു അന്ത്യം. ഹൃദയ സ്തംഭനമാണ് മരണകാരണമെന്ന് ബന്ധുക്കൾ അറിയിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു.

ആക്കോട്ട് വീട്ടിലെ അമിനാബീവിയാണ് ഭാര്യ. മക്കൾ: തുഷാര, പ്രസൂന. മരുമക്കൾ: സലീം (സഹകരണ വകുപ്പ്), അഹമ്മദ് ഷെറിൻ (കേരള യൂണിവേഴ്സിറ്റി). കബറടക്കം ചൊവ്വാഴ്ച കുഴിയൻ കോണം മുസ്ലിം ജമാ അത്ത് പള്ളി കബറിസ്ഥാനിൽ.

ശരറാന്തൽ തിരിതാണു(കായലും കയറും) ചിത്തിര തോണിയിൽ, നാഥാ നീവരും കാലൊച്ച(ചാമരം) ആദ്യസമാഗമ ലജ്ജയിൽ( ഉത്സവം) ഏതൊ ജന്മകൽപ്പനയിൽ(പാളങ്ങൾ) അനുരാഗിണി (ഒരു കുടക്കീഴിൽ) നീയെന്റെ പ്രാർത്ഥന കേട്ടൂ( കാറ്റുവിതച്ചവൻ) മൗനമേ നിറയും.. തുടങ്ങി നിരവധി ശ്രദ്ധേയഗാനങ്ങൾക്ക് പൂവച്ചൽ തൂലിക ചലിപ്പിച്ചു.