• Lisha Mary

  • April 13 , 2020

പഴയങ്ങാടി  :

മാടായിയിൽ കോവിഡ്‌ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കല്യാശേരി മണ്ഡലത്തിൽ പ്രതിരോധ പ്രവർത്തനം ഊർജിതമാക്കി. മണ്ഡലത്തിലെ മെഡിക്കൽ ഓഫീസർമാരുടെ അടിയന്തര യോഗം  പഴയങ്ങാടി താലൂക്ക് ആശുപത്രിയിൽ  ചേർന്ന്‌ പ്രവർത്തനം  വിലയിരുത്തി. റൂട്ട് മാപ്പിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ സത്വര നടപടി സ്വീകരിക്കാൻ യോഗം തീരുമാനിച്ചു. പഴയങ്ങാടി താലൂക്ക് ആശുപത്രിയിൽ കൂടുതൽ ഡയാലിസിസ് ഉപകരണം അനുവദിക്കും.  എക്‌സ്‌റെ മെഷീൻ അനുവദിക്കും.  ആശുപത്രികളിൽ ജീവനക്കാരുടെ സുരക്ഷിതത്വം കണക്കിലെടുത്ത് ഇൻഫ്ര റെഡ് തെർമോ മീറ്റർ, ത്രിലെയർ മാസ്ക്, ഗ്ലൗസ്, ഫിങ്കർ പ്രിന്റ് പൾസ് ഓക്സിമീറ്റർ എന്നിവ അനുവദിക്കും. പഴയങ്ങാടി താലൂക്ക് ആശുപത്രിയിലും മാട്ടൂൽ കുടുംബാരോഗ്യ കേന്ദ്രത്തിലും കൂടുതൽ ആധുനിക ഉപകരണങ്ങൾ അനുവദിക്കാനും  തീരുമാനിച്ചു.  എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്നാണ് തുക അനുവദിക്കുക. യോഗത്തിൽ ടി വി രാജേഷ് എംഎൽഎ അധ്യക്ഷനായി.