• Lisha Mary

  • April 7 , 2020

കല്‍പ്പറ്റ : കര്‍ണാടകയില്‍ ഇഞ്ചി, വാഴ തുടങ്ങിയവ കൃഷി ചെയ്യുന്ന ജില്ലയിലെ കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയിച്ചു. കളക്ട്രേറ്റില്‍ നടന്ന കോവിഡ് 19 അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാട് ജില്ലാകളക്ടര്‍ ചാമരാജ് ജില്ലാ കളക്ടറുമായി ചര്‍ച്ച നടത്തി ഉടന്‍ പരിഹാരം കണ്ടെത്തും. മരുന്ന് ലഭിക്കാന്‍ പോലീസ് സേവനം തേടാം ജില്ലയിലെ അടിയന്തിര ഘട്ടത്തില്‍ മരുന്ന് ആവശ്യമുള്ള രോഗികള്‍ക്ക് പോലീസിന്റെ സഹായത്തോടെ മരുന്ന് എത്തിച്ച് നല്‍കുന്നതിനുളള ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ആവശ്യമുള്ളവര്‍ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെടണം. മരുന്ന് ലഭ്യമാക്കേണ്ട സ്ഥലം വ്യക്തമാക്കിയാല്‍ പോലീസ് മരുന്ന് എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.