• admin

  • September 15 , 2020

ചെന്നൈ : തമിഴ്‌നാട്ടിലും കര്‍ണാടകയിലും കോവിഡ് വ്യാപനം ശമനമില്ലാതെ തുടരുന്നു. കര്‍ണാടകയില്‍ 24 മണിക്കൂറിനിടെ 7576 പേര്‍ക്കാണ് രോഗബാധ ഉണ്ടായത്. പ്രതിദിനം രോഗബാധിതര്‍ ഉണ്ടാകുന്നതിന് ഒപ്പം രോഗമുക്തി നേടുന്നവരുടെ എണ്ണവും ഉയരുന്നത് ആശ്വാസം നല്‍കുന്നു. പുതുതായി 7406 പേര്‍ രോഗമുക്തരായി. ഈ സമയത്ത് 97 പേര്‍ക്ക് ജീവന്‍ നഷ്ടമായെന്നും കര്‍ണാടക ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു. പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ, ആകെ കോവിഡ് ബാധിതര്‍ 4,74,265 ആയി ഉയര്‍ന്നു. ഇതില്‍ 3,69,229 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു. നിലവില്‍ 98,536 പേരാണ് ചികിത്സയില്‍ കഴിയുന്നത്. മരണസംഖ്യ 7481 ആയി ഉയര്‍ന്നെന്നും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്കമാക്കുന്നു. തമിഴ്‌നാട്ടില്‍ 5697 പേര്‍ക്കാണ് പുതുതായി കോവിഡ് കണ്ടെത്തിയത്. ഇതോടെ ആകെ കോവിഡ് ബാധിതര്‍ 5,14, 208 ആയി ഉയര്‍ന്നു. കോവിഡ് ബാധിതര്‍ക്ക് സമാനമായി പ്രതിദിനം രോഗമുക്തി നേടുന്നവരുടെ എണ്ണവും ഉയരുന്നത് ആശ്വാസം നല്‍കുന്നുണ്ട്. 24 മണിക്കൂറിനിടെ 5735 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 4,58,900 ആയി ഉയര്‍ന്നു. 46,806 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ചെന്നൈയില്‍ കോവിഡ് ബാധിതര്‍ കുറയുന്നതും ആശ്വാസം നല്‍കുന്നുണ്ട്. പുതുതായി 989 പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. 24 മണിക്കൂറിനിടെ 68 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. ഇതോടെ മരണസംഖ്യ 8502 ആയെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.