• admin

  • July 26 , 2020

ന്യൂഡൽഹി : ഐക്യരാഷ്ട്രകേന്ദ്രം കര്‍ണാടകത്തിലും കേരളത്തിലും ഗണ്യമായ എണ്ണം ഐഎസ് ഭീകരരുണ്ടെന്ന് യുഎന്‍ നിരീക്ഷക സംഘത്തിന്റെ റിപ്പോര്‍ട്ട്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ അല്‍ ഖായ്ദ സംഘം മേഖലയില്‍ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, മ്യാന്‍മര്‍ എന്നിവിടങ്ങളില്‍നിന്നായി 150നും 200നും ഇടയില്‍ അംഗങ്ങള്‍ സംഘത്തിലുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഐഎസ്, അല്‍ ഖായ്ദ എന്നിവയേയും അവയുമായി ബന്ധപ്പെട്ട വ്യക്തികളെയും സ്ഥാപനങ്ങളെയും വിലയിരുത്തുന്ന ‘അനലറ്റിക്കല്‍ സപ്പോര്‍ട്ട് ആന്‍ഡ് സാങ്ഷന്‍സ് മോണിറ്ററിങ് ടീം’ സമര്‍പ്പിച്ച 26–-ാം റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ഐഎസ്, ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ അല്‍ ഖായ്ദ(എക്യുഐഎസ്) ഭീകരര്‍ അഫ്ഗാനിസ്ഥാനില്‍നിന്ന് താലിബാന്റെ തണലിലാണ് പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞവര്‍ഷം അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ ഭീകരന്‍ അസീം ഉമറിന്റെ പിന്‍ഗാമിയായി ഉസാമ മഹ്മൂദാണ് നിലവില്‍ എക്യുഐഎസ് തലവന്‍. ഉമറിന്റെ വധത്തിന് പ്രതികാരമായി മേഖലയില്‍ ആക്രമണങ്ങള്‍ക്ക് സംഘം പദ്ധതിയിടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.