• admin

  • April 9 , 2022

കൽപ്പറ്റ : കയത്തിൽ പെട്ടു പോയ വിദ്യാർത്ഥികളെ സാഹസികമായി രക്ഷപ്പെടുത്തി മൊയ്തു ഹാജിയെന്ന വയോധികൻ .   പുഴയിൽ കുളിക്കാനിറങ്ങി കയത്തിൽ പെട്ടു പോയ വിദ്യാർത്ഥികളെ സാഹസികമായി രക്ഷപ്പെടുത്തിയ മൊയ്തു ഹാജിക്ക് അഭിനന്ദന പ്രവാഹം. ബേങ്ക് കുന്നിലെ തൗഫീഖ്, ബിനാസ് , ജുമൈൽ, അൻഷിദ് തുടങ്ങിയ 15 വയസിൽ താഴെയുള്ള കുട്ടികളെ വെള്ളത്തിൽ നിന്ന് അൽഭുതകരമായാണ് വട്ടോളി മൊയ്തു ഹാജി രക്ഷപ്പെടുത്തിയത്. തന്റെ ഈ പ്രായത്തിലും യുവത്വത്തിന്റെ കരുത്ത് കാട്ടി മാതൃകയായി. കുട്ടികൾ കൂട്ടമായി പുഴയിൽ കുളിച്ചു കൊണ്ടിരിക്കെ നീന്തൽ വശമില്ലാതെ നീന്തലറിയാവുന്നവർ പോലും ഭയക്കുന്ന പേനക്കയത്തിലെ വെളളത്തിൽ മുങ്ങിപ്പോകുകയായിരുന്നു. ശ്രദ്ധയിൽ പെട്ട മൊയ്തു ഹാജി ഉടൻ പുഴയിൽ ചാടി വളരെ സാഹസികമായി കുട്ടികളെ രക്ഷപ്പെടുത്തു കയായിരുന്നു. നിത്യവും പുഴയിൽ പോയി നീന്തി കുളിക്കുന്ന മൊയ്തു ഹാജി, നോമ്പായതിനാൽ പുഴയിൽ പോയി വെള്ളം കപ്പിൽ കോരി കുളിക്കുന്നതിനിടയിലാണ് വിദ്യാർത്ഥികൾ വെളളത്തിൽ മുങ്ങിത്താഴുന്നത് ശ്രദ്ധയിൽ പെടുന്നത്. ചെറു പ്പം മുതലെ വെള്ളത്തിലെ എല്ലാ അഭ്യാസങ്ങളും അറിയാവുന്ന മൊയ്തു ഹാജി ആ സമയത്ത് പുഴയിൽ ഉണ്ടായത് വലിയ ഒരു ദുരന്തത്തിൽ നിന്ന് ഒരു നാടിനെയാണ് രക്ഷപ്പെടുത്തിയത് വലിയ പ്രളയവും വെള്ളവും വന്ന് പുഴയുടെ ഗതി മാറിയ പേനക്കയത്തിലെ ആഴങ്ങളും വെള്ളത്തിൽ മുമ്പുണ്ടായിരുന്ന മുതലയും മൊയ്തു ഹാജിക്ക് അന്നും ഇന്നും നിസാരമാണ്. അദ്ധേഹത്തിന്റെ ത്യാഗപൂർണമായ സന്ദർഭോചിതമായ ഈ ഇടപെടൽ നാട്ടുകാർ പ്രശംസിച്ചു