• admin

  • January 20 , 2020

കറുകച്ചാല്‍ : കടയ്ക്കുമുന്നില്‍ ബൈക്ക് പാര്‍ക്കുചെയ്തതില്‍ പ്രകോപിതനായ വ്യാപാരി യുവാവിന്റെ മുഖത്ത് മുളകുപൊടിയെറിഞ്ഞു. തലയിലും കണ്ണിലും മുളകുപൊടി വീണ ആനിക്കാട് നൂറോമ്മാവ് ചെറ്റയില്‍ റിജോ തോമസ് (35) കറുകച്ചാലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ കടയുടമ തോട്ടയ്ക്കാട് മുക്കാട്ടുകാവുങ്കല്‍ ബിജു (44)വിന്റെ പേരില്‍ കറുകച്ചാല്‍ പോലീസ് കേസെടുത്തു. ഞായറാഴ്ച രാവിലെ പത്തരയോടെ കറുകച്ചാല്‍ ചന്തയ്ക്കുള്ളിലായിരുന്നു സംഭവം. സാധനം വാങ്ങാനെത്തിയ റിജോ, ബിജുവിന്റെ പച്ചക്കറിക്കടയുടെ മുന്‍പില്‍ ബൈക്ക് വെച്ചതാണ് പ്രശ്‌നത്തിന് കാരണം. ബൈക്ക് മാറ്റണമെന്ന് ബിജു ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടാവുകയായിരുന്നു. തുടര്‍ന്നാണ് ബിജു മുളകുപൊടി എറിഞ്ഞത്.