• Anjana P

  • September 7 , 2022

വടകര : ഗുരുവന്ദനത്തിൽ കടത്തനാട് നാരായണൻ മാസ്റ്ററെ ആദരിച്ചു. ഓണത്തോടനുബന്ധിച്ച് സംസ്കാര സാഹിതി സംസ്ഥാന വ്യാപകമായി നടത്തുന്ന ഗുരുവന്ദനം പരിപാടിയുടെ ഭാഗമായി വടകരയിൽ സാഹിത്യകാരൻ കടത്തനാട് നാരായണൻ മാസ്റ്ററെ സംസ്കാര സാഹിതി സംസ്ഥാന ജനറൽ സെക്രട്ടറി സുനിൽ മടപ്പള്ളി പൊന്നാട അണിയിച്ച് ആദരിച്ചു. നിയോജക മണ്ഡലം ചെയർമാൻ ലത്തീഫ് കല്ലറയിൽ ഓണക്കോടി സമ്മാനിച്ചു. എഴുത്തുകാരി ട്രീസ അനിൽ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വി.കെ.പ്രേമൻ, രഞ്ജിത്ത് കണ്ണോത്ത്, ബിജുൽ ആയാടത്തിൽ, എം.സുരേഷ് ബാബു എന്നിവർ പ്രസംഗിച്ചു.