തിരുവനന്തപുരം : സ്ത്രീത്വം കൈവരിച്ച നേട്ടങ്ങള്‍ ആഘോഷമാക്കാന്‍ വനിതാദിനത്തില്‍ ആക്കുളത്തെ പഞ്ചനക്ഷത്ര ഹോട്ടലായ ഒ ബൈ താമരയില്‍ അവസരം. സംഗീതം, മാജിക്, ഫെയിസ് പെയിന്റിംഗ് ഉള്‍പ്പെടെയുള്ള വിനോദ പരിപാടികളുടെ അകമ്പടിയോടെ പ്രകൃതിഭംഗിയും നുകര്‍ന്ന് ദിനാഘോഷം ഗംഭീരമാക്കാനുളള വേദിയൊരുങ്ങുകയാണ് രാജ്യാന്തര വനിതാ ദിനമായ മാര്‍ച്ച് എട്ടിന് ഒ ബൈ താമരയില്‍. സിമ്മിംഗ് പൂളിന്റെ സമീപത്തുള്ള ഭക്ഷണശാലയായ 'ഒ കഫേ'യില്‍ രാവിലെ പതിനൊന്നു മണിമുതല്‍ വെജിറ്റേറിയന്‍, നോണ്‍വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍ ലഭ്യമാകും. വിളമ്പിയെടുക്കാവുന്ന ഭക്ഷണത്തിനു പുറമേ ജ്യൂസ്, ഐസ്‌ക്രീം, കേക്ക് തുടങ്ങിയവയ്ക്കുള്ള പ്രത്യേക കൗണ്ടറുകളും ഉണ്ടാകും. ഫ്രാപ്‌സ്, ഐസ്‌കോള, തണുത്ത ശീതളപാനീയങ്ങള്‍, മോക്ക്‌ടൈല്‍സ്, വിവിധ തരത്തിലുള്ള സര്‍ബത്ത് എന്നിവയും ലഭ്യമാകും. വിദഗ്ധരായ പാചകക്കാര്‍ ഭക്ഷണം തത്സമയം തയ്യാറാക്കിത്തരുന്ന സംവിധാനവുമുണ്ട്. വനിതകള്‍ക്കൊപ്പമെത്തുന്ന കുഞ്ഞുങ്ങള്‍ക്ക് കാര്‍ട്ടൂണ്‍ ആസ്വദിക്കുന്നതിനും സ്വിമ്മിംഗ് പൂളില്‍ കളിക്കുന്നതിനുമുള്ള സൗകര്യങ്ങളുണ്ടാകും. കൂടാതെ അവരെ സംരക്ഷിക്കുന്നതിന് ജീവനക്കാരുടെ സേവനവും ലഭ്യമാകും. വിനോദ പരിപാടികള്‍ നാലുമണിവരെ തുടരും. 'സമത്വത്തിനായി ഏവരും - സമത്വമുള്ള ലോകമാണ് സാധ്യമായ ലോകം' എന്നതാണ് ഈ വര്‍ഷത്തെ വനിതാദിന പ്രമേയം
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി