• admin

  • January 6 , 2020

: ഗുവാഹത്തി: ഒറ്റ പന്തുപോലും എറിയാനാകാതെ ഇന്ത്യ-ശ്രീലങ്ക ഒന്നാം ട്വന്റി20 മത്സരം ഉപേക്ഷിച്ചു. കനത്ത മഴ മൂലമാണ് കളി ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരമാണ് ഉപേക്ഷിച്ചത്. ടോസ് നേടി ശ്രീലങ്കയെ ബാറ്റിങ്ങിനയക്കാന്‍ ഇന്ത്യ തീരുമാനമറിയിച്ചെങ്കിലും മഴ മൂലം കളി തുടങ്ങാനാകാത്ത സാഹചര്യമുണ്ടായതിനെ തുടര്‍ന്ന് മത്സരം ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ചൊവ്വാഴ്ച ഇന്‍ഡോറിലാണ് സിരീസിലെ രണ്ടാം ട്വന്റി20 മത്സരം.