• admin

  • June 24 , 2020

തിരുവനന്തപുരം : എസ്എസ്എൽസി ഉത്തരക്കടലാസുകളുടെ മൂല്യനിർണയം പൂർത്തിയായി. സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷയുടെ ഫലപ്രഖ്യാപനം ജൂൺ 30നും, ഹയർ സെക്കൻഡറി പരീക്ഷയുടെ ഫലം ജൂലൈ 10നും പ്രഖ്യാപിക്കും. എസ്എസ്എൽസി ഉത്തരക്കടലാസുകളുടെ മൂല്യനിർണയം നേരത്തെ പൂർത്തിയായിരുന്നു. ടാബുലേഷനും പുനഃപരിശോധനയുമാണ് ഇനി നടക്കേണ്ടത്. ഹയർ സെക്കൻഡറി രണ്ടാംവർഷ ഉത്തരക്കടലാസുകളുടെ മൂല്യനിർണയംനടന്നുവരുന്നതേയുള്ളൂവെന്ന് പരീക്ഷാഭവൻ സെക്രട്ടറി കെ.ഐ. ലാൽ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.