• admin

  • October 7 , 2020

: വാഷിങ്​ടണ്‍: അമേരിക്കന്‍ സാമ്ബത്തിക ശാസ്​ത്രജ്​ഞനും നൊബേല്‍ ജേതാവുമായ ജോസഫ്​ സ്​റ്റിഗ്​ ലിറ്റ്സി​െന്‍റ അഭിപ്രായത്തോട്​ യോജിച്ച്‌​ കോണ്‍ഗ്രസ്​ നേതാവ്​ രാഹുല്‍ ഗാന്ധി​. ന​രേന്ദ്ര​ മോദി സര്‍ക്കാര്‍ ഹിന്ദുക്കളെയും മുസ്​ലിംകളെയും തമ്മിലടിപ്പിക്കുന്നെന്നും അത്​ ഇന്ത്യയെ എന്നെന്നേക്കുമായി നശിപ്പിക്കുമെന്നും സ്​റ്റിഗ്​ ലിറ്റ്സ്​ അഭിപ്രായപ്പെട്ടിരുന്നു. ഫെഡറേഷന്‍ ഓഫ്​ ഇന്ത്യന്‍ ചേംബേഴ്​സ്​ ഓഫ്​ കൊമേഴ്​സ്​ ആന്‍ഡ്​ ഇന്‍ഡസ്​ട്രിയുടെ വെബ്​ കോണ്‍ഫറന്‍സില്‍ സംസാരിക്കവേയായിരുന്നു​​സ്​റ്റിഗ്​ ലിറ്റ്​സി​െന്‍റ പ്രതികരണം. ''സ്​റ്റിഗ്​ലിറ്റ്​സി​െന്‍റ അഭിപ്രായത്തോട്​ ഞാന്‍ യോജിക്കുന്നു. ഈ മണ്ണില്‍ എല്ലാ വി​ശ്വാസത്തിലുള്ളവരെയും ഒരുമിച്ച്‌​ കൊണ്ടുവരികയാണ്​ എ​െന്‍റ ജീവിത ലക്ഷ്യം'' -രാഹുല്‍ ഗാന്ധി ട്വീറ്റ്​ ചെയ്​തു. ഇന്ത്യയുടെ കഴിഞ്ഞ 250 വര്‍ഷത്തെ സാമ്ബത്തിക പുരോഗതിയുടെ കാരണം സഹിഷ്​ണുതയും ബഹുസ്വരതയുമാണ്​. ഇന്ത്യ ചെയ്യേണ്ടതി​െന്‍റ നേര്‍വിപരീതമാണ്​ വിഭജന രാഷ്​ട്രീയം. മോദി ഇന്ത്യ​യെ വിഭജിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. മുസ്​ലിംകളെയും ഹിന്ദുക്കളെയും തമ്മിലടിപ്പിക്കുന്നു. ഇത്​ സാമൂഹിക-സാമ്ബത്തിക വ്യവസ്ഥയെ തകര്‍ക്കും. അടിസ്ഥാന സ്വഭാവത്തില്‍ നടക്കുന്ന ഈ വിഭജനം ഇന്ത്യയെ എന്നെന്നേക്കുമായി നശിപ്പിക്കുമെന്നും സ്​റ്റിഗ്​ ലിറ്റ്​സ്​ പ്രതികരിച്ചു. ഇന്ത്യയും അമേരിക്കയും ബ്രസീലുമടക്കമുള്ള രാജ്യങ്ങള്‍ കോവിഡിനെ പ്രതിരോധിക്കുന്നതില്‍ സമ്ബൂര്‍ണ പരാജയമാണ്​. എന്തുചെയ്യരുതെന്നതി​െന്‍റ ഉത്തമ ഉദാഹരമാണ്​ ഇന്ത്യ. ഇന്ത്യപോലുള്ള ഒരു ദരിദ്രരാജ്യത്ത്​ ലോക്​ഡൗണ്‍ ​പ്രഖ്യാപിക്കു​േമ്ബാള്‍ കൂടുതല്‍ ചിന്തിക്കേണ്ടിയിരുന്നു. ആളുകള്‍ എങ്ങനെ ജീവിക്കുമെന്ന്​ മനസ്സിലാക്കേണ്ടിയിരുന്നു. പകര്‍ച്ച വ്യാധിയെ തുരത്താതെ സാമ്ബത്തിക ശക്തി വീണ്ടെടുക്കാന്‍ കഴിയാത്തതിനാല്‍ ഇന്ത്യ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ​ശ്രദ്ധ കേന്ദ്രീക്കണം -സ്​റ്റിഗ്​ ലിറ്റ്​സ്​ കൂട്ടിച്ചേര്‍ത്തു പൊതുനയ വിദഗ്​ധന്‍ കൂടിയയ സ്​റ്റിഗ്​ ലിറ്റ്​സ്​ അമേരിക്കയിലെ കൊളംബിയ സര്‍വകലാശാലയിലെ ​പ്രൊഫസറാണ്​. ലോകബാങ്കി​െന്‍റ സീനിയര്‍ വൈസ്​ പ്രസിഡന്‍റും ചീഫ്​ ഇക്കണോമിസ്​റ്റുമായി സേവനമനുഷ്​ഠിച്ച സ്​റ്റിഗ്​ലിറ്റ്​സിന്​ 2001ലാണ്​ നോബേല്‍ സമ്മാനം ലഭിച്ചത്​.