ന്യൂഡല്‍ഹി : ദേശീയ പൗരത്വ രജിസ്റ്റര്‍ പുതുക്കുന്നതിനായി ജനങ്ങളില്‍നിന്ന് ഒരു രേഖയും ആവശ്യപ്പെടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. എന്‍പിആര്‍ പുതുക്കുന്നതിന് ആധാര്‍ നമ്പര്‍ നല്‍കണമെന്നത് നിര്‍ബന്ധമല്ലെന്നും ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ലോക്സഭയില്‍ പറഞ്ഞു. എന്‍പിആര്‍ പുതുക്കുന്നതിന് സംസ്ഥാന സര്‍ക്കാരുകളുമായുള്ള ചര്‍ച്ച തുടരുകയാണെന്ന് മന്ത്രി അറിയിച്ചു. ഓരോ കുടുംബവും വ്യക്തികളും എന്‍പിആറില്‍ വിവരങ്ങള്‍ നല്‍കേണ്ടതുണ്ട്. ഇതിനായി ചോദ്യാവലി തയാറാക്കിയിട്ടുണ്ടെന്ന് നിത്യാനന്ദ റായ് പറഞ്ഞു. ഓരോ കുടുംബവും വ്യക്തികളും അവരുടെ അറിവിന് അനുസരിച്ചുള്ള വിവരങ്ങളാണ് എന്‍പിആറിനായി നല്‍കേണ്ടത്. ഇതിനായി രേഖകള്‍ ഒന്നും ആവശ്യപ്പെടില്ല. എന്‍പിആര്‍ പുതുക്കുന്നതിനിടെ പൗരത്വത്തില്‍ സംശയം വരുന്നവരുടെ വെരിഫിക്കേഷനും നടത്തില്ലെന്ന് മന്ത്രി വിശദീകരിച്ചു. ഏപ്രില്‍ ഒന്നു മുതല്‍ സെപ്റ്റംബര്‍ 30 വരെയുള്ള കാലയളവില്‍ സെന്‍സസിന് ഒപ്പമാണ് എന്‍പിആര്‍ പുതുക്കല്‍ നടത്തുക. രാജ്യത്ത് ഓരോ പ്രത്യേക പ്രദേശത്തും താമസിക്കുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 2010ല്‍ ആണ് രാജ്യത്ത് ആദ്യമായി എന്‍പിആര്‍ തയാറാക്കിയത്. 2015ല്‍ ഇതു പുതുക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി