കൽപ്പറ്റ : വിദ്യാഭ്യാസ വായ്പകളിൽ ജപ്തി നടപടികൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എജുക്കേഷൻ ലോൺ ഹോൾഡേഴ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ കേരള ഗ്രാമീൺ ബാങ്ക് റീജിയണൽ ഓഫീസിലേക്ക് മാർച്ച് നടത്തി. വിദ്യാഭ്യാസ വായ്പകളിൽ തുടരുന്ന നടപടികൾ പരിഹരിക്കുന്നതിന് കഴിഞ്ഞ 28-ന് മാനന്തവാടിയിൽ അദാലത്ത് സംഘടിപ്പിച്ചിരുന്നു. ഈ അദാലത്ത് അട്ടിമറിക്കുകയായിരുന്നുവെന്ന് സംഘടനാ ഭാരവാഹികൾ പറഞ്ഞു. അദാലത്തിലും മറ്റും എടുക്കുന്ന തീരുമാനങ്ങളും സർക്കാർ നിർദ്ദേശങ്ങളും ബാങ്കുകൾ നടപ്പാക്കുന്നില്ലന്നും ആരോപിച്ചായിരുന്നു മാർച്ച്. തുടർന്ന് കൽപ്പറ്റയിലെ ഗ്രാമീൺ ബാങ്ക് റീജിയണൽ ഓഫീസിന് മുമ്പിൽ നടത്തിയ ധർണ്ണ മുൻ എം.എൽ എ സി.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. എജുക്കേഷൻ ലോൺ ഹോൾഡേഴ്സ് അസോസിയേഷൻ പ്രസിഡണ്ട് ടി.ഡി.മാത്യു അധ്യക്ഷത വഹിച്ചു. ടി. പ്രഭാകരൻ, പി.സി.ഫ്രാൻസിസ്, ജോസ് കടുപ്പിൽ, പി. അപ്പച്ചൻ, ചന്ദ്രൻ ഇടിക്കര, ഇബ്രാഹിം കണിയാമ്പറ്റ, ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി