എം.പി. വീരേന്ദ്രകുമാറിന്‍റെ ഓർമ്മകളിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് 24-ന്

കൽപ്പറ്റ : കല്പറ്റയിൽ 1500 പേർക്കായി സൗജന്യ ചികിത്സ;500 പേർക്ക് തിമിര ശസ്ത്രക്രിയ
M. P. Veerendra Kumarയുടെ ആറാം ചരമവാർഷികത്തിന്റെ ഭാഗമായി കല്പറ്റയിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.മേയ് 24-ന് രാവിലെ 9 മണി മുതൽ കല്പറ്റ എസ്.കെ.എം.ജെ.ഹൈസ്കൂളിൽ നടക്കുന്ന ക്യാമ്പ് എം.പി.വീരേന്ദ്രകുമാർ സ്മാരക ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് സംഘടിപ്പിക്കുന്നത്.
കോഴിക്കോട് Meitra Hospital,Comtrust Eye Hospital, Kottakkal Arya Vaidya Sala എന്നിവ ക്യാമ്പിന്റെ ഭാഗമാകും.ആരോഗ്യരംഗത്തെ പ്രമുഖ സ്ഥാപനങ്ങൾ പങ്കെടുക്കുന്ന ക്യാമ്പിലൂടെ അർഹരായ രോഗികൾക്ക് സൗജന്യ ചികിത്സയും മരുന്നുവിതരണവും ശസ്ത്രക്രിയാ സഹായവും ലഭ്യമാക്കും.ക്യാമ്പിൽ പങ്കെടുക്കുന്ന 500 പേർക്ക് സൗജന്യ തിമിര ശസ്ത്രക്രിയ നടത്തുമെന്ന് കോംട്രസ്റ്റ് കണ്ണാശുപത്രി അധികൃതർ അറിയിച്ചു.രജിസ്ട്രേഷൻ വഴിയായിരിക്കും ക്യാമ്പിലേക്കുള്ള പ്രവേശനം.

ചുരുങ്ങിയത് 1500 പേർക്കെങ്കിലും ചികിത്സ ലഭ്യമാക്കുകയാണ് സംഘാടകരുടെ ലക്ഷ്യം.
സൗജന്യ ചികിത്സാസഹായത്തിന് ഏറ്റവും അർഹരായവരെ കണ്ടെത്താൻ ആശാവർക്കർമാർ, എസ്.ടി.പ്രൊമോട്ടർമാർ,തദ്ദേശ ജനപ്രതിനിധികൾ തുടങ്ങിയവരുടെ സഹകരണം ഉറപ്പാക്കാനും സ്വാഗതസംഘം യോഗത്തിൽ തീരുമാനിച്ചു.
കല്പറ്റ എസ്.കെ.എം.ജെ.എച്ച്.എസ്.എസിൽ ചേർന്ന സ്വാഗതസംഘം യോഗത്തിൽ കെ.കെ. ഹംസ അധ്യക്ഷത വഹിച്ചു.കല്പറ്റ നഗരസഭാധ്യക്ഷൻ P. Vishwanathan,സി.പി.എം ജില്ലാ സെക്രട്ടറി K. Rafeeq, ആർ.ജെ.ഡി ജില്ലാ പ്രസിഡന്റ് D. Rajan ഉൾപ്പെടെ നിരവധി പേർ സംസാരിച്ചു.

കൂടുതൽ വിവരങ്ങൾക്ക് 9847238020 എന്ന നമ്പറിൽ രാവിലെ 9 മുതൽ വൈകിട്ട് 6 വരെ ബന്ധപ്പെടാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *