പാലക്കാട് : നെന്മാറ ഗംഗോത്രി ചാരിറ്റബിള്‍, കള്‍ച്ചറല്‍ ആന്‍ഡ് എഡ്യൂകേഷണല്‍ ട്രസ്റ്റ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കായി നടത്തിയ ഊര്‍ജ്ജ കിരണ്‍ ഊര്‍ജ്ജ സംരക്ഷണ ബോധവത്ക്കരണ പരിപാടി ജില്ലാ കലക്ടര്‍ ഡി. ബാലമുരളി ഉദ്ഘാടനം ചെയ്തു. എനര്‍ജി മാനേജ്മെന്റ് സെന്റര്‍ കേരളയുടേയും സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റ് ആന്‍ഡ് ഡെവലപ്മെന്റിന്റേയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. മാറുന്ന കാലത്തിനനുസരിച്ച് ജീവിത സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനോടൊപ്പം വരും തലമുറക്കയ്ക്കായി ഉത്തരവാദിത്വത്തോടെ ഊര്‍ജ്ജ ഉപഭോഗത്തിലും ശ്രദ്ധ ചെലുത്തണമെന്ന് കലക്ടര്‍ പറഞ്ഞു. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ക്കായുള്ള ബോധവത്ക്കരണത്തിന്റെ ഭാഗമായി എനര്‍ജി മാനേജ്മെന്റ് സെന്റര്‍ കേരള തയ്യാറാക്കിയ വീഡിയോ പ്രദര്‍ശനവും എല്‍. ഇ. ഡി ബള്‍ബുകളുടെ വിതരണവും നടത്തി. കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ പ്രസാദ് മാത്യൂവിന്റെ നേതൃത്വത്തില്‍ ചര്‍ച്ച സംഘടിപ്പിച്ചു. പ്രവര്‍ത്തന കാലാവധി കുറവുള്ള സിഎഫ്എല്‍, ഫിലമെന്റ് ബള്‍ബുകള്‍ക്കു പകരം എല്‍ഇഡി ബള്‍ബുകളുടെ ഉപയോഗം വര്‍ധിപ്പിക്കുന്നതിലൂടെ ഒരു പരിധി വരെ ഊര്‍ജ്ജ ഉപഭോഗം കുറയ്ക്കാനാകുമെന്നും ആഗോളതാപനം കുറക്കുന്നതില്‍ പോലും വലിയ പങ്ക് വഹിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി