കൊല്ലം : കൊല്ലം: നിറപകിട്ടാര്‍ന്ന ഉടയാടകളില്‍ നിറചിരി ചാലിച്ച് നഗരവീഥികളില്‍ ഉല്ലാസം നിറച്ചു കൊച്ചു കൂട്ടുകാര്‍. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ സംസ്ഥാനതല ആഘോഷമായ ബഡി വാക്കിനൊപ്പം ചേര്‍ന്നു നാടാകെ. നിങ്ങളും ഞങ്ങളുടെ മക്കളാണ്, നിങ്ങളെ ഞങ്ങള്‍ കൈവിടില്ല, ഞങ്ങളും നിങ്ങളോടൊപ്പമുണ്ട് എന്ന സന്ദേശവുമായി കുട്ടികള്‍ക്കൊപ്പം ചേര്‍ന്നു നിന്നു ജനപ്രതിനിധികളും. ആശ്രാമം മൈതാനത്ത് ബഡി വാക്ക് എം നൗഷാദ് എം എല്‍ എ ഫഌഗ് ഓഫ് ചെയ്തു. താളമേളങ്ങളും പ്രച്ഛനവേഷവും വര്‍ണാഭമാക്കിയ നടത്തം സമാപിച്ചത് ക്രേവന്‍ എല്‍ എം എസ് ഹൈസ്‌കൂളില്‍. മികച്ച പങ്കാളിത്തത്തിനുള്ള ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടിയ വെട്ടിക്കവല തണല്‍, ചവറ കരുണ, ശൂരനാട് ബഡ്‌സ് എന്നീ സ്‌കൂളുകള്‍ക്ക് സമ്മാനങ്ങളും നല്‍കി. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളെ മുഖ്യധാരയുടെ ഭാഗമാക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച പരിപാടി സാമൂഹ്യനീതി വകുപ്പും നാഷനല്‍ ട്രസ്റ്റ് സ്റ്റേറ്റ് നോഡല്‍ ഏജന്‍സി സെന്ററും ചേര്‍ന്ന് കൊല്ലം സിറ്റി റോട്ടറി ക്ലബിന്റെ സഹകരണത്തോടെയാണ് നടത്തിയത്.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി