• admin

  • February 24 , 2020

അഹമ്മദാബാദ് :

സബര്‍മതി ആശ്രമം സന്ദര്‍ശിച്ച യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവിടെയുള്ള സന്ദര്‍ശക ബുക്കില്‍ കുറിച്ചത് മോദിക്കുള്ള നന്ദി. മഹാത്മഗാന്ധിയുടെ പേര് പരാമര്‍ശിക്കാതെ തനിക്ക് സന്ദര്‍ശനം ഒരുക്കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി എന്നാണ് ട്രംപ് കുറിച്ചത്‌.

'എന്റെ മഹത്തായ സുഹൃത്ത് പ്രധാനമന്ത്രി മോദിക്ക് വിസ്മയ സന്ദര്‍ശനമൊരുക്കിയതിന് നന്ദി' ഇതാണ്‌ ട്രംപ് സബര്‍മതി ആശ്രമത്തിലെ സന്ദര്‍ശക ബുക്കിലെഴുതിയത്.

 ആശ്രമവുമായി ബന്ധപ്പെട്ടും മഹാത്മാഗാന്ധിയെ കുറിച്ചുമാണ്‌ സാധാരണ ഇവിടെ സന്ദര്‍ശനം നടത്തുന്നവര്‍ സന്ദര്‍ശക ബുക്കില്‍ എഴുതാറുള്ളത്. 

ഗാന്ധിയെ കുറിച്ച് ഒരുവാക്കുപോലും കുറിക്കാത്ത ട്രംപിന്റെ നടപടി ആശ്ചര്യപ്പെടുത്തുന്നതാണെന്നാണ് സമൂഹമാധ്യമങ്ങളില്‍ ചിലര്‍ അഭിപ്രായപ്പെട്ടത്.