• Lisha Mary

  • March 6 , 2020

കാസര്‍കോട് : കൂട്ടികളുമായി ഈസ്റ്റ് എളേരി പഞ്ചായത്തിലെത്തുന്ന മാതാപിതാക്കള്‍ക്ക് ഇനി ടെന്‍ഷന്റെ ആവശ്യമില്ല. പഞ്ചായത്ത് ഓഫീസിനു സമീപത്തായി കുട്ടികള്‍ക്കായി 'ഡാഫോഡില്‍സ്' എന്ന് പേരിട്ട പാര്‍ക്കും ഭരണസമിതി ഒരുക്കിയിട്ടുണ്ട്. അഞ്ച് ലക്ഷം രൂപ ചിലവിട്ടാണ് പാര്‍ക്ക് നിര്‍മ്മിച്ചിരിക്കുന്നത്. പുല്‍ത്തകിടി വിരിച്ച പാര്‍ക്കില്‍ കൂട്ടികള്‍ക്ക് കളിക്കാനായി ഊഞ്ഞാലും സീസോയും വിവിധ കോണ്‍ക്രീറ്റ് നിര്‍മ്മിതികളുമൊക്കെ തയ്യാറാണ്. 2019-20 വാര്‍ഷിക പദ്ധതിയില്‍ പഞ്ചായത്തില്‍ കുട്ടികള്‍ക്കായി ഒരു പാര്‍ക്ക് നിര്‍മ്മിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പാര്‍ക്ക് തയ്യാറാക്കിയത്. പഞ്ചായത്തിലെ അങ്കണവാടിയിലാണ് പാര്‍ക്ക് നിര്‍മ്മിക്കാനാണ് ആദ്യം ഉദ്ദേശിച്ചെതെങ്കിലും സ്ഥല പരിമിതി പ്രശ്‌നമായതോടെ ഈ ആശയം പഞ്ചായത്ത് ഓഫീസ് വളപ്പില്‍ തന്നെ ഭരണസമിതി നടപ്പാക്കുകയായിരുന്നു. കുട്ടികള്‍ക്കായുള്ള ഉദ്യാനംകൂടി ഉദ്ഘാടനം ചെയ്യുന്നതോടെ പഞ്ചായത്ത് ഓഫീസ് കൂടുതല്‍ ശിശു സൗഹൃദമാവുകയാണ്