കൽപ്പറ്റ : വയനാട് ചെതലയം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രൈബൽ സ്റ്റഡീസ് ആൻഡ് റിസർച്ചിൽ (ഐടിഎസ്ആർ) അധ്യാപികയായി നിയമിതയായ മിഥു മോൾക്ക് അഭിനന്ദനം അറിയിച്ച് രാഹുൽ ഗാന്ധി എം.പി. ഗോത്ര വിഭാഗത്തിൽ നിന്നുള്ള ആദ്യത്തെ അധ്യാപിക എന്ന നിലയിൽ നിങ്ങളുടെ ശ്രദ്ധേയമായ നേട്ടം വലിയ സ്വപ്നങ്ങൾ കാണാൻ ഭയപ്പെടാത്ത എല്ലാവർക്കും പ്രതീക്ഷ നൽകുന്നു. നിങ്ങളുടെ യാത്രയെക്കുറിച്ചും പ്രതികൂല സാഹചര്യങ്ങളിലും പതറാത്ത അചഞ്ചലമായ നിശ്ചയദാർഢ്യത്തെക്കുറിച്ചും അറിയുന്നത് ഹൃദ്യമായിരുന്നു. ഒരു വെല്ലുവിളി നിറഞ്ഞ പാത വെട്ടിത്തെളിക്കുന്നതിന് അത്യധികം ധൈര്യവും നിശ്ചയദാർഢ്യവും ആവശ്യമാണ്, പ്രത്യേകിച്ച് സാഹചര്യങ്ങൾ മിക്കതും നിങ്ങൾക്ക് എതിരാവുമ്പോൾ. ഐ. ടി. എസ്. ആർ-ലെ നിങ്ങളുടെ അധ്യാപകരെ അവരുടെ മാർഗനിർദേശങ്ങൾക്കും പിന്തുണയ്ക്കും അഭിനന്ദിക്കാനും ഞാൻ ഈ അവസരം ഉപയോഗിക്കുന്നു. നിങ്ങൾ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ വേണ്ടി ഒരുപാട് ത്യാഗങ്ങൾ സഹിച്ച നിങ്ങളുടെ മാതാപിതാക്കൾ ബഹുമാനം അർഹിക്കുന്നു. എല്ലാ ഭാവി പ്രയത്നങ്ങൾക്കും വിജയമാശംസിക്കുന്നു.- മിഥുമോൾക്ക് അയച്ച സന്ദേശത്തിൽ രാഹുൽ ഗാന്ധി എം പി സൂചിപ്പിച്ചു. രാഹുൽ ഗാന്ധിയുടെ സന്ദേശം Adv സതീഷ് പുതിക്കാട് ഐടിഎസ്ആർ എത്തി കൈമാറി. ചടങ്ങിൽ ഐടിഎസ്ആർ സീനിയർ ലക്ച്ചറർ ഷഫീക്ക്, വത്സ ജോസ്, യാക്കോബ്, ടി ടി ലുക്കോസ് തുടങ്ങിയവർ പങ്കെടുത്തു
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി