കെയ്റോ :
ഇസ്രയേലിനും ഈജിപ്തിനും ഇടയിലുള്ള പ്രകൃതിവാതക പൈപ്പ് ലൈനില്‍ സ്ഫോടനം നടത്തിയതിനു പിന്നില്‍ ഭീകരവാദികളാണെന്ന് സംശയിക്കുന്നതായി ഈജിപ്ത് അധികൃതര്‍. ഈജിപ്തിലെ സീനായി ഉപദ്വീപിന്റെ വടക്കുഭാഗത്തെ പ്രകൃതിവാതക പൈപ്പ് ലൈനിലാണ് ഞായറാഴ്ച സ്ഫോടനമുണ്ടായത്.
ബിര്‍ അല്‍ അബ്ദ് നഗരത്തിലൂടെ കടന്നുപോകുന്ന പ്രകൃതിവാതക പൈപ്പ് ലൈന്‍ താഴെ മുഖംമൂടി ധരിച്ച ആറോളം ഭീകരവാദികള്‍ സ്ഫോടക വസ്തുക്കള്‍ സ്ഥാപിക്കുകയായിരുന്നുവെന്ന് പേര് വെളിപ്പെടുത്താന്‍ താത്പര്യപ്പെടാത്ത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പി. റിപ്പോര്‍ട്ട് ചെയ്തു. വക്കന് സിനായിയിലെ എല്‍ ആരിഷ് നഗരത്തിലേക്കുള്ള പ്രകൃതി വാതക പൈപ്പ് ലൈനിലാണ് സ്ഫോടനമുണ്ടായത്.
പ്രകൃതി വാതക പൈപ്പ് ലൈനു നേര്‍ക്ക് നടത്തിയ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു സംഘടനകളും ഏറ്റെടുത്തിട്ടില്ല. സംഭവത്തില്‍ ആര്‍ക്കെങ്കിലും പരിക്കേറ്റതായോ ആരെങ്കിലും കൊല്ലപ്പെട്ടതായോ ഉള്ള റിപ്പോര്‍ട്ടുകളും പുറത്തെത്തിയിട്ടില്ല.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി