• admin

  • January 3 , 2020

ന്യൂഡല്‍ഹി : ന്യൂഡല്‍ഹി: ഇറാനും അമേരിക്കയും തമ്മിലുളള സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ അസംസ്‌കൃത എണ്ണ വില കുതിച്ചുയരുന്നു. അസംസ്‌കൃത എണ്ണവിലയില്‍ മൂന്നു ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ ഇറാന്‍ ചാര തലവന്‍ അടക്കമുളള സൈനിക ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതോടെയാണ് മേഖലയില്‍ സംഘര്‍ഷം വര്‍ധിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുളള യുദ്ധത്തിലേക്ക് വഴിവെക്കുമോ എന്ന ലോകരാഷ്ട്രങ്ങളുടെ ആശങ്കയാണ് എണ്ണ വിലയില്‍ പ്രതിഫലിച്ചത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 69 ഡോളറിലേക്ക് നീങ്ങുകയാണ്. അമേരിക്കന്‍ വിപണിയില്‍ 62.93 ഡോളര്‍ എന്ന നിലയിലാണ് ഇപ്പോള്‍ വ്യാപാരം തുടരുന്നത്. ഒരു ഘട്ടത്തില്‍ ഇരുവിപണിയിലും മൂന്നു ശതമാനത്തിന്റെ വരെ വര്‍ധന രേഖപ്പെടുത്തിയിരുന്നു.