• admin

  • January 12 , 2020

:

സ്ഥിരമായി 85 ഡെസിബെല്ലില്‍ കൂടുതലുള്ള ശബ്ദം കേള്‍ക്കുന്നത് കേള്‍വിത്തകരാറുണ്ടാക്കും. അതിനാല്‍ ഇയര്‍ഫോണ്‍ ഉപയോഗിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം.

  • ദീര്‍ഘനേരം സംസാരിക്കുമ്പോള്‍ ഇയര്‍ഫോണ്‍ ഉപയോഗിക്കുന്നതാണ് നല്ലത്. എന്നാല്‍ നല്ല ഗുണനിലവാരമുള്ളവ മാത്രമേ ഉപയോഗിക്കാവൂ. ഗുണനിലവാരമുള്ള ഇയര്‍ഫോണുകള്‍ കുറഞ്ഞ ഫ്രീക്വന്‍സിയിലുള്ള ശബ്ദം മാത്രമേ പുറപ്പെടുവിക്കൂ.
  • ഗുണനിലവാരം കുറഞ്ഞ ഇയര്‍ഫോണുകള്‍ ശബ്ദത്തെ നന്നായി കടത്തിവിടില്ല. അപ്പോള്‍ വീണ്ടും ശബ്ദം കൂട്ടേണ്ടി വരും. ഇത് ശബ്ദത്തിന്റെ ഫ്രീക്വന്‍സി കൂടാന്‍ ഇടയാക്കുകയും കേള്‍വിത്തകരാറിന് ഇടയാക്കുകയും ചെയ്യും.
  • ഇയര്‍ഫോണ്‍ ഉപയോഗിക്കുമ്പോള്‍ പരമാവധി ശബ്ദം കുറച്ചുവെക്കുക. സ്മാര്‍ട്ട്‌ഫോണുമായി ബന്ധിപ്പിച്ച ഇയര്‍ഫോണില്‍ ശബ്ദത്തിന്റെ തോത് ഉയര്‍ത്തുമ്പോള്‍ സുരക്ഷാ മുന്നറിയിപ്പ് സന്ദേശം സ്‌ക്രീനില്‍ തെളിയാറുണ്ട്. അത് അവഗണിച്ച് വീണ്ടും ശബ്ദം കൂട്ടരുത്.  
  • സ്വകാര്യതയുണ്ടെങ്കില്‍ ദീര്‍ഘനേരം സംസാരിക്കുമ്പോള്‍ ലൗഡ് സ്പീക്കറിലേക്ക് മാറ്റാം.
  • ഇയര്‍ കനാലിലേക്ക് ഇറക്കിവെക്കുന്ന തരത്തിലുള്ള ഇയര്‍ബഡ് ഇയര്‍ഫോണുകള്‍ ഉപയോഗിക്കുമ്പോള്‍ ശബ്ദം പരമാവധി കുറച്ചുവെക്കുക.
  • ചെവിയെ ഒന്നാകെ മൂടുന്ന ഹെഡ്‌ഫോണ്‍ ഉപയോഗിച്ചാല്‍ പുറത്തുനിന്നുള്ള മറ്റു ശബ്ദങ്ങള്‍ ചെവിയിലെത്തില്ല. അപ്പോള്‍ ശബ്ദം കൂടുതല്‍ വൃക്തമാവും. അപ്പോള്‍ ഇയര്‍ഫോണിലെ ശബ്ദം പരമാവധി കുറച്ചുവെക്കാം. 
  • കോള്‍ കണക്റ്റ് ആയ ശേഷം മാത്രമേ ഫോണ്‍ ചെവിയോട് ചേര്‍ക്കാവൂ.
  • റേഞ്ച് കുറവുള്ള സ്ഥലത്തു നിന്ന് ദീര്‍ഘനേരം സംസാരിക്കരുത്. സിഗ്നല്‍ ദുര്‍ബലമാകുന്നത് റേഡിയേഷന്‍ കൂട്ടി ചെവിയുടെ ആരോഗ്യത്തിന് ദോഷം ചെയ്യും.
  • ഇയര്‍ഫോണുകള്‍ കൃത്യമായി വൃത്തിയാക്കണം. അല്ലെങ്കില്‍ അണുബാധയുണ്ടായേക്കാം. ഇതും കേള്‍വിത്തകരാറിന് കാരണമായേക്കാം.