കൊല്ലം : മരപ്പണി, വെല്‍ഡിങ്, ടൈല്‍ പാകല്‍, ലാന്‍ഡ് സ്കേപിങ്, പാചകം തുടങ്ങി നിരവധി തൊഴില്‍ മേഖലകളില്‍ യുവജനങ്ങളുടെ വൈദഗ്ധ്യം അവതരിപ്പിക്കുന്നതിനുള്ള ലോക നൈപുണ്യ മത്സരത്തിന്റെ പ്രാഥമിക തലമായ ജില്ലാ മത്സരങ്ങള്‍ മികച്ച പങ്കാളിത്തത്തോടെ തുടങ്ങി. 20 നു മത്സരങ്ങള്‍ സമാപിക്കും. തൊഴിലും നൈപുണ്യവും വകുപ്പിന് കീഴിലുള്ള വ്യാവസായിക പരിശീലന വകുപ്പും കേരള അക്കാദമി ഫോര്‍ സ്കില്‍സ് എക്സലന്‍സും (കെയ്സ്) സംയുക്തമായാണ് ജില്ലാ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. കൊല്ലം ഐടിഐ, വനിതാ ഐടിഐ, ചാത്തന്നൂര്‍ ഐടിഐ എന്നിവിടങ്ങളിലാണ് മത്സരം നടക്കുന്നത്. വിദ്യാഭ്യാസയോഗ്യതകള്‍ മാനദണ്ഡമാക്കുന്നില്ല. തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട്, 42 ഇനങ്ങളില്‍ നടക്കുന്ന മത്സരത്തില്‍ സംസ്ഥാന തലത്തില്‍ ഓരോ ഇനത്തിലും ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് 1 ലക്ഷം രൂപവീതം സമ്മാനം ലഭിക്കും രണ്ടാം സ്ഥാനത്തിന് 50,000 രൂപ. ആകെ 78 ലക്ഷം രൂപയുടെ സമ്മാനം. സംസ്ഥാന വിജയികള്‍ക്ക്, വിവിധ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടുന്ന ദേശീയ മേഖലാ മത്സരത്തിലും തുടര്‍ന്നു ദേശീയ മത്സരത്തിലും പങ്കെടുക്കാന്‍ അവസരം ലഭിക്കും. ദേശീയതലത്തിലെ വിജയികള്‍, 2021ല്‍ ചൈനയിലെ ഷാങ്ഹായില്‍ നടക്കുന്ന ലോക നൈപുണ്യ മത്സരത്തില്‍ പങ്കെടുക്കും. പ്രാഥമിക തലം ഒഴികെ, ഓരോ ഘട്ടത്തിലും പങ്കെടുക്കുന്നവര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കും. രാജ്യത്തെ പ്രതിനിധീകരിച്ചു ലോക നൈപുണ്യ മത്സരത്തില്‍ പങ്കെടുക്കുന്നവരെ വിദേശത്ത് അയച്ചാണു പരിശീലിപ്പിക്കുന്നത്. മത്സരത്തില്‍ പങ്കെടുക്കുന്നതിനുള്ള മുഴുവന്‍ ചെലവും സര്‍ക്കാര്‍ വഹിക്കും. മൂന്നാമത് സ്കില്‍ ഇന്ത്യ മത്സരമാണ് ആരംഭിച്ചത്. രണ്ടു വര്‍ഷം കൂടുമ്പോഴാണു മത്സരം. പ്രാഥമിക തലത്തില്‍ നിന്നു ഓരോ ഇനത്തിലും 5 പേരെ വീതമാണ് മേഖലാ മത്സരത്തിലേക്കു തിരഞ്ഞടുക്കുന്നത്. മേഖലാ മത്സരം മുതല്‍ ഒന്നും രണ്ടും സ്ഥാനക്കാര്‍ക്കാണ് അടുത്ത ഘട്ടത്തില്‍ പങ്കെടുക്കാന്‍ അവസരം. കഴിഞ്ഞ വര്‍ഷം റഷ്യയില്‍ ആയിരുന്നു ലോക നൈപുണ്യ മത്സരം. കഴിഞ്ഞ വര്‍ഷം വരെ 23 ഇനങ്ങളില്‍ ആയിരുന്നു മത്സരം. ഇത്തവണ കൂടുതല്‍ സ്കില്ലുകള്‍ ഉള്‍പ്പെടുത്തുകയായിരുന്നു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി