• admin

  • January 12 , 2022

വെള്ളമുണ്ട : ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ ജോസ്ന പി ജോസഫിനെ എം.എസ്.എഫ് വെള്ളമുണ്ട പഞ്ചായത്ത് കമ്മിറ്റി ആദരിച്ചു. 2020 ജൂൺ മുതൽ പത്രവിശേഷങ്ങൾ ടെലിവിഷൻ വാർത്ത അവതാരകരുടെ അതേ ശൈലിയിൽ അവതരിപ്പിച്ച് മുടങ്ങാതെ വാട്സാപ്പിലും യൂട്യൂബിലും അപ്ലോഡ് ചെയ്ത് കൊണ്ടാണ് വെള്ളമുണ്ടക്കാരിയായ ജോസ്ന ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയത്. വെള്ളമുണ്ട ഡബ്ല്യു.എം. ഒ. ഇംഗ്ലീഷ് അക്കാദമിയിലെ ഒമ്പതാം തരം വിദ്യാർത്ഥിയാണ് ഈ കൊച്ചു മിടുക്കി. എം.എസ്.എഫ്. ജില്ലാ പ്രസിഡന്റ് സഫുവാൻ വെള്ളമുണ്ട ഉപഹാരം കൈമാറി. എം.എസ്.എഫ്. വെള്ളമുണ്ട പഞ്ചായത്ത് ജന.സെക്രട്ടറി ആശിർ ആറുവാൾ, ജോ.സെക്രട്ടറി മിൻഹാജ് തരുവണ എന്നിവർ സംബന്ധിച്ചു.