• admin

  • January 5 , 2020

തിരുവനന്തപുരം : തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും വലിയ മള്‍ട്ടി സ്‌പെഷ്യലിറ്റി ആശുപത്രി തലസ്ഥാനത്ത്. 'ആസ്റ്റര്‍ ക്യാപ്പിറ്റല്‍' എന്ന പേരില്‍ ആസ്റ്റര്‍ ഗ്രൂപ്പാണ് തിരുവനന്തപുരത്ത് ആശുപത്രി നിര്‍മ്മിക്കുന്നത്. ആശുപത്രിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷം തന്നെ ആരംഭിക്കും. 750 ലധികം കിടക്കകളാണ് ആശുപത്രിയുടെ പ്രധാന പ്രത്യേകത. അത്യാധുനിക രീതിയിലുള്ള മെച്ചപ്പെട്ട ചികിത്സ സൗകര്യങ്ങള്‍ സജ്ജീകരിക്കും. ആക്കുളം ബൈപ്പാസില്‍ നിന്നും നേരിട്ടും പ്രവേശന കവാടം ഒരുക്കും. അതോടുകൂടി ഇന്ത്യയിലെ ഏറ്റവും വലിയ മള്‍ട്ടി-സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ ആയി ആസ്റ്റര്‍ അറിയപ്പെടും.