• admin

  • September 16 , 2020

ബീജിംഗ് : ഇന്ത്യയ്ക്കെതിരെ യുദ്ധഭീഷണി മുഴക്കി ചൈന. ഏതു നിമിഷവും യുദ്ധം നടത്താന്‍ തങ്ങള്‍ തയ്യാറായി കഴിഞ്ഞെന്നും ഇന്ത്യന്‍ സൈനികര്‍ക്കെതിരെ ആക്രമണം നടത്താന്‍ പി‌എല്‍‌എ സജ്ജീകരണങ്ങള്‍ ഒരുക്കുകയാണെന്നുമാണ് റിപ്പോര്‍ട്ട്. പ്രശ്നബാധിത ഹിമാലയന്‍ അതിര്‍ത്തി പ്രദേശത്ത് ചൈന തങ്ങളുടെ ആയിരക്കണക്കിന് പ്രത്യേക സേനയെ വിന്യസിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടിനു പിന്നാലെയാണ് ചൈനയുടെ പ്രസ്താവന. "ഇന്ത്യന്‍ സൈനികരെ ലക്ഷ്യമിട്ട് ചൈനീസ് സൈനികര്‍ കൂടുതല്‍ യുദ്ധമുറകള്‍ അഭ്യസിക്കുന്നുണ്ട്. പാരച്യൂട്ട് അഭ്യാസങ്ങള്‍ കുറച്ചു നാളായി നടക്കുന്നുണ്ട് . ടിബറ്റ് മേഖലയിലെ ടാങ്കുകളെ ആക്രമിക്കാന്‍ തക്ക വണ്ണം പി‌എല്‍‌എയ്ക്ക് പരിശീലനം നല്‍കുന്നുണ്ട്. ഇത് ചൈന-ഇന്ത്യ അതിര്‍ത്തി സാഹചര്യത്തെ ലക്ഷ്യം വയ്ച്ചാണ്." - റിപ്പോര്‍ട്ടില്‍ പറയുന്നു. ടിബറ്റ് മേഖലയില്‍ നിന്നുള്ള ഒരു പ്രത്യേക ഓപ്പറേഷന്‍ ബ്രിഗേഡും ആര്‍മി ഏവിയേഷന്‍ ബ്രിഗേഡും സംയുക്തമായി ആദ്യത്തെ പാരച്യൂട്ട് പരിശീലനം സംഘടിപ്പിച്ചതായും പറയുന്നു. സമുദ്രനിരപ്പില്‍ നിന്ന് 4,000 മീറ്ററിലധികം ഉയരത്തിലുള്ള, വ്യക്തമല്ലാത്ത പ്രദേശത്താണ് അഭ്യാസങ്ങള്‍ നടക്കുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്.