: ശ്രീനഗര്‍: ജമ്മു കശ്മീരിലെ നിയന്ത്രണരേഖയില്‍ ഇന്ത്യന്‍ പൗരനെ തല അറുത്തെടുത്ത് കൊന്ന നിലയില്‍ കണ്ടെത്തി. സംഭവത്തിന് പിന്നില്‍ പാകിസ്ഥാന്‍ ആണെന്ന് സംശയിക്കുന്നതായി ഇന്ത്യ അറിയിച്ചു. പൂഞ്ച് ജില്ലയില്‍ നിയന്ത്രണരേഖയിലാണ് മൃതദേഹം കണ്ടെത്തിയത്. ആദ്യമായാണ് ഒരു തദ്ദേശവാസിയെ തല അറുത്തെടുത്ത് കൊന്ന നിലയില്‍ കണ്ടെത്തുന്നതെന്ന് മുതിര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. പാകിസ്ഥാന്റെ ബോര്‍ഡര്‍ ആക്ഷന്‍ ടീമാണ് ഇതിന് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു. മുന്‍പ് സൈനികരെ ഇത്തരത്തില്‍ കൊന്ന് വികൃതമാക്കിയിട്ടുണ്ട്. 28 വയസ്സ് പ്രായം വരുന്ന മുഹമ്മദ് അസ്ലമിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹം വികൃതമാക്കിയ നിലയിലാണ്. പ്രൊഫഷണല്‍ സേനകള്‍ ഇത്തരത്തിലുളള കിരാതമായ നടപടികള്‍ സ്വീകരിക്കില്ലെന്ന് കൊലപാതകത്തെ സംബന്ധിച്ചുളള ചോദ്യത്തിന് മറുപടിയായി ഇന്ത്യന്‍ കരസേന മേധാവി എം എം നരവനെ പറയുന്നു. ഇന്ത്യന്‍ പൗരന്മാര്‍ ഇത്ര ക്രൂരമായി വധിക്കപ്പെടുന്നത് ഇതാദ്യമാണെന്നും ശക്തമായി തിരിച്ചടിക്കുമെന്നും കരസേനാ മേധാവി മുന്നറിയിപ്പ് നല്‍കി. നിയന്ത്രണരേഖയില്‍ പാകിസ്ഥാന്‍ പട്ടാളം നടത്തിയ ഷെല്ലാക്രമണത്തിലാണ് അസ്ലം ഉള്‍പ്പെടെ രണ്ടുപേര്‍ കൊല്ലപ്പെട്ടത്. മൂന്നുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സേനയ്ക്ക് ആവശ്യമായ യുദ്ധസാമഗ്രികളുമായി വന്ന ആര്‍മി പോര്‍ട്ടര്‍മാരെ ലക്ഷ്യമാക്കിയായിരുന്നു പാകിസ്ഥാന്‍ പട്ടാളത്തിന്റെ ആക്രമണം. ഇന്ത്യന്‍ പട്ടാളക്കാരോട് ഇതിലും ക്രൂരമായ രീതിയില്‍ പണ്ടും പാകിസ്ഥാന്‍ സൈന്യം പെരുമാറിയിട്ടുണ്ട്. എന്നാല്‍, ഇന്ത്യന്‍ പൗരന്മാരുടെ നേരെ ഇത്രയും മനുഷ്യത്വമില്ലാത്ത നടപടി ഇതാദ്യമാണ്. ഇത്തരം പ്രാകൃതവും കിരാതവുമായ നടപടികള്‍ അഭിമാനമുള്ള ഒരു സൈന്യവും ചെയ്യുകയില്ല, അതുകൊണ്ടുതന്നെ ഇന്ത്യന്‍ സൈന്യം സൈന്യത്തിന്റേതായ രീതിയില്‍ തീര്‍ച്ചയായും ശക്തമായി തിരിച്ചടിക്കുമെന്ന് നരവനെ പറഞ്ഞു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി