കാഞ്ഞങ്ങാട് : ഒന്നേകാല്‍ നൂറ്റാണ്ടോളമായി കാഞ്ഞങ്ങാട്ട് ടിബി റോഡരികില്‍ പ്രവര്‍ത്തിക്കുന്ന യുബിഎംസി എഎല്‍പി സ്‌കൂളിന് നാട്ടുകാര്‍ കൈകോര്‍ത്ത് വികസന സമിതിയുണ്ടാക്കി. മംഗളൂരു ആസ്ഥാനമായ കര്‍ണാടക ദക്ഷിണ മഹാ ഇടവകയുടെ കീഴിലാണ് ഈ വിദ്യാലയം പ്രവര്‍ത്തിക്കുന്നത്. ഒന്നു മുതല്‍ നാലുവരെ ക്ലാസുകളിലായി 500 ലേറെ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഈ വിദ്യാലയത്തിന്റെ ഭൗതിക സൗകര്യം മെച്ചപ്പെടുത്താനും കൂടിയാണ് വികസന സമിതിയുണ്ടാക്കിയത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞവുമായി സംസ്ഥാന സര്‍ക്കാര്‍ സ്‌കൂളുകളെ ഹൈടെക്ക് ആക്കുമ്പോള്‍ കാഞ്ഞങ്ങാടിന്റെ ആദ്യകാല വിദ്യാലയമായ യുബിഎംസി സ്‌കൂളിന് മെച്ചപ്പെട്ട ക്ലാസ് മുറികള്‍ പോലുമില്ല. മാനേജ്മെന്റ് മുന്‍കൈയ്യെടുത്ത് കോണ്‍ക്രീറ്റ് കെട്ടിടം നിര്‍മിക്കുന്നുണ്ട്. പുതിയ കെട്ടിടം പ്രാവര്‍ത്തികമാക്കുമ്പോഴേക്കും മറ്റു ഭൗതിക സാഹചര്യങ്ങള്‍ കൂടി ഒരുക്കുകയാണ് ലക്ഷ്യം. ആവശ്യമെങ്കില്‍ സ്‌കൂള്‍ ഏറ്റെടുക്കാന്‍ കാഞ്ഞങ്ങാട് നഗരസഭ തയ്യാറാണെന്ന് വികസനസമിതിയോഗം ഉദ്ഘാടനം ചെയ്ത് നഗരസഭാ ചെയര്‍മാന്‍ വി വി രമേശന്‍ പറഞ്ഞു. പിടിഎ പ്രസിഡന്റ് ഇ വി ജയകൃഷ്ണന്‍ അധ്യക്ഷനായി.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി