• admin

  • January 30 , 2020

തിരുവനന്തപുരം : കേരളത്തില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ നല്ല ജാഗ്രത വേണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ചൈനയില്‍ നിന്നു എത്തുന്നവരെല്ലാം രോഗവാഹകരല്ല. എല്ലാവരും സ്വയം പരിശോധനയ്ക്കു വിധേയരാകണം. മുന്‍ അനുഭവത്തില്‍ നിന്നുള്ള കരുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 'കൊറോണ വൈറസ് ബാധയില്‍ സ്ഥിരീകരണമുണ്ടായത് വളരെ ദൗര്‍ഭാഗ്യകരമാണ്. കേരളത്തില്‍ നിന്നുള്ള കുറേപേര്‍ രോഗബാധയുണ്ടായ പ്രദേശങ്ങളില്‍ പോയിട്ടുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണം. ആരോഗ്യവകുപ്പ് നേരത്തെ തന്നെ ജാഗ്രത നടപടികള്‍ സ്വീകരിച്ചിരുന്നു. ഇനി അതിന്റെ തുടര്‍നടപടികള്‍ സ്വീകരിക്കും. ആരും ഭീതിപരത്തരുത്.' - മുഖ്യമന്ത്രി പറഞ്ഞു. വുഹാന്‍ സര്‍വ്വകലാശാല വിദ്യാര്‍ത്ഥിനിയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. തൃശൂര്‍ ജനറല്‍ ആശുപത്രി ഐസൊലേഷന്‍ വാര്‍ഡിലുളള വിദ്യാര്‍ത്ഥിനിയെ ഉടന്‍ തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും ആശങ്കപ്പെടേണ്ടതില്ല; ഭീതി പരത്തരുതെന്നും മുഖ്യമന്ത്രി തിരുവനന്തപുരം കേരളത്തില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ നല്ല ജാഗ്രത വേണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ചൈനയില്‍ നിന്നു എത്തുന്നവരെല്ലാം രോഗവാഹകരല്ല. എല്ലാവരും സ്വയം പരിശോധനയ്ക്കു വിധേയരാകണം. മുന്‍ അനുഭവത്തില്‍ നിന്നുള്ള കരുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 'കൊറോണ വൈറസ് ബാധയില്‍ സ്ഥിരീകരണമുണ്ടായത് വളരെ ദൗര്‍ഭാഗ്യകരമാണ്. കേരളത്തില്‍ നിന്നുള്ള കുറേപേര്‍ രോഗബാധയുണ്ടായ പ്രദേശങ്ങളില്‍ പോയിട്ടുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണം. ആരോഗ്യവകുപ്പ് നേരത്തെ തന്നെ ജാഗ്രത നടപടികള്‍ സ്വീകരിച്ചിരുന്നു. ഇനി അതിന്റെ തുടര്‍നടപടികള്‍ സ്വീകരിക്കും. ആരും ഭീതിപരത്തരുത്.' - മുഖ്യമന്ത്രി പറഞ്ഞു. വുഹാന്‍ സര്‍വ്വകലാശാല വിദ്യാര്‍ത്ഥിനിയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. തൃശൂര്‍ ജനറല്‍ ആശുപത്രി ഐസൊലേഷന്‍ വാര്‍ഡിലുളള വിദ്യാര്‍ത്ഥിനിയെ ഉടന്‍ തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും