• Lisha Mary

  • April 9 , 2020

എറണാകുളം : കോവിഡ് ചികിത്സയില്‍ സുപ്രധാന പങ്ക് വഹിക്കുന്ന ആലുവയിലെ ജില്ലാ ആശുപത്രിയില്‍ അടിയന്തരമായി ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റ് സജ്ജമാക്കുമെന്ന് ജില്ലാ കളക്ടര്‍ എസ് സുഹാസ് അറിയിച്ചു. വെന്റിലേറ്റര്‍ അടക്കമുള്ള സൗകര്യങ്ങളോടെ അത്യാധുനിക ഐ സി യു ആണ് ആലുവയില്‍ സജ്ജമാക്കുക. ആസ്തി വികസന ഫണ്ടില്‍ നിന്നും അന്‍വര്‍ സാദത്ത് എം.എല്‍.എ അനുവദിച്ച ഒരു കോടി രൂപ ഇതിനായി വിനിയോഗിക്കും. ഇതിനുള്ള ഭരണാനുമതി അടിയന്തരമായി നല്‍കുമെന്നും കളക്ടര്‍ അറിയിച്ചു. ആശുപത്രി സന്ദര്‍ശിച്ച് കളക്ടര്‍ മുന്നൊരുക്കങ്ങള്‍ വിലയിരുത്തി