• admin

  • February 10 , 2020

വയനാട് : ആര്‍ദ്രം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റേയും ,ആരോഗ്യ വകുപ്പിന്റേയും സംയുക്ത ആഭിമുഖ്യത്തില്‍ മീനങ്ങാടി മുതല്‍ കല്‍പ്പറ്റ വരെ സൈക്ലോത്തോണ്‍ സൈക്കിള്‍ റാലി സംഘടിപ്പിച്ചു. ജില്ലാ സൈക്ലിംഗ് അസോസിയേഷന്റേയും, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റേയും തിരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളുടേയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ആരോഗ്യ ഭക്ഷ്യ സുരക്ഷാ സന്ദേശങ്ങളും വ്യായാമത്തിന്റെ ആവശ്യകതയും സമൂഹത്തെ അറിയിക്കുന്നതിനാണ് സൈക്ലത്തോണ്‍ സംഘടിപ്പിച്ചത്. മീനങ്ങാടി ഫേമസ് ബേക്കറി പരിസരത്തു നിന്നും റാലിയില്‍ 150ല്‍പ്പരം കുട്ടികളും, പ്രഫഷണല്‍ സൈക്ലിസ്റ്റുകളും പങ്കെടുത്തു. മീനങ്ങാടി എച്ച്.എസ്.എസ്, കാക്കവയല്‍ എച്ച്.എസ്.എസ്, മുട്ടില്‍ WOVHSS, പിണങ്ങോട് WOHSS, എസ്.കെ.എം.ജെ.എച്ച്.എസ്എസ്, മുണ്ടേരി HSS എന്നീ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളാണ് റാലിയില്‍ പങ്കെടുത്തത്. വയനാട് ജില്ലാ ആര്‍.ടി.ഒ. എ്രം.പി.ജെയിംസ് ഫ്‌ലാഗ് ഓഫ് ചെയ്തു. സുരക്ഷിതാഹാരം ആരോഗ്യത്തിനാധാരം എന്ന സന്ദേശവും, ചിട്ടയായ വ്യായാമത്തിന്റെ ആവശ്യകതയും റാലിയിലൂടെ മുഴുവന്‍ ആളുകളിലും എത്തിക്കുവാന്‍ കഴിഞ്ഞു എന്ന് സംഘാടകര്‍ അറിയിച്ചു. മുഴുവന്‍ ആളുകള്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും, ഭക്ഷ്യ സുരക്ഷാ സന്ദേശങ്ങള്‍ അടങ്ങിയ ലീഫ് ലെറ്റുകള്‍ വിതരണം ചെയ്തു. റാലിയില്‍ പങ്കെടുത്ത ഏറ്റവും പ്രായം കുറഞ്ഞവര്‍ക്ക് ഉള്‍പ്പെടെ മുഴുവന്‍ ആളുകള്‍ക്കും സര്‍ട്ടിഫിക്കറ്റും മെഡലും നല്‍കി.