ആയുർവേദ ദിനാചരണം:പൊന്നടയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്

ആയുർവേദ ദിനാചരണം:പൊന്നടയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്

കൽപ്പറ്റ : ആയുർവേദ ദിനത്തോടനുബന്ധിച്ച് പൊന്നട കാട്ടുനായ്ക്ക ഉന്നതിയിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും ആരോഗ്യ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. ശ്രീ സത്യസായി സേവാ സമിതി കൽപ്പറ്റ,ഭാരതീയ ചികിത്സാ വകുപ്പ്,നാഷണൽ ആയുഷ് മിഷൻ വയനാട് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു പരിപാടി.സെപ്റ്റംബർ 25ന് രാവിലെ 10ന് നടന്ന ക്യാമ്പ് വെങ്ങപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ജാഫർ പാലക്കൽ ഉദ്ഘാടനം ചെയ്തു.

എസ്.എസ്.എസ്.എസ് ജില്ലാ പ്രസിഡന്റ് ജിതേഷ് കുമാർ അധ്യക്ഷത വഹിച്ചു.ബാബു വൈദ്യർ പി.എൻ.സ്വാഗതവും ശിവപ്രസാദ് നന്ദിയും പറഞ്ഞു.സീനിയർ സൂപ്രണ്ട് വിനോദ് എം.എസ്,വാർഡ് മെമ്പർ ശ്രീജിത്ത് വി,ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ അനിൽ കുമാർ എം.ജി,രാധാ ശ്രീകുമാർ,ഡോ.നസീമ പി.കെ.എന്നിവർ സംസാരിച്ചു.ജീവിതശൈലിയും ആരോഗ്യ സംരക്ഷണവും സംബന്ധിച്ച ബോധവൽക്കരണ ക്ലാസിന് ഡോ.മാനസി നമ്പ്യാർ നേതൃത്വം നൽകി.ക്യാമ്പിൽ നിരവധി പേർ പങ്കെടുത്ത് സൗജന്യ ആയുർവേദ ചികിത്സയുടെ പ്രയോജനം നേടി.

Leave a Reply

Your email address will not be published. Required fields are marked *