ഇടുക്കി: : അടിമാലി എസ്എന്‍ഡിപി ഹയര്‍സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്ന് കൃഷിയിറക്കിയ ആനവിരട്ടി പാടശേഖരത്ത് കൊയ്ത്തുത്സവം സംഘടിപ്പിച്ചു. വെള്ളത്തൂവല്‍ ഗ്രാമ പഞ്ചായത്തിന്റെയും കൃഷിവകുപ്പിന്റെയും ആനവിരട്ടി പാടശേഖര സമിതിയുടെയും പിന്തുണയോടെയാണ് കൃഷി ചെയ്തത്. ആനവിരട്ടിയിലെ രണ്ടരയേക്കര്‍ പാടത്താണ് വിദ്യാര്‍ത്ഥികള്‍ വിത്തിറക്കിയിരുന്നത്. നെല്ല് കതിരണിഞ്ഞ പാടശേഖരത്തില്‍ ഒന്നാംഘട്ട വിളവെടുപ്പ് വിദ്യാര്‍ത്ഥികളും അധ്യാപകരും നാട്ടുകാരും ആഘോഷമാക്കി. വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി ആര്‍ ബിജി കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. സര്‍ക്കാരിന്റെ പാഠം ഒന്ന് പാടത്തേക്ക് പദ്ധതിക്ക് പിന്തുണ നല്‍കാന്‍ ലക്ഷ്യമിട്ടായിരുന്നു വിദ്യാര്‍ത്ഥികള്‍ തരിശായി കിടന്ന പാടത്ത് വിത്തെറിയാന്‍ തീരുമാനിച്ചത്. കൊയ്തെടുത്ത നെല്ല് അരിയാക്കി വിപണിയില്‍ എത്തിക്കുകയാണ് വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ലക്ഷ്യം. അധ്യാപകര്‍, അനധ്യാപകര്‍, പിടിഎ ഭാരവാഹികള്‍, പഞ്ചായത്തംഗങ്ങള്‍, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍, പാടശേഖര സമതി ഭാരവാഹികള്‍ തുടങ്ങിയവര്‍ ആദ്യഘട്ട കൊയ്ത്തുത്സവത്തില്‍ പങ്കെടുത്തു. പഠനത്തിനൊപ്പം പരീക്ഷക്കാലത്ത് പാടത്ത് നിന്നും കതിര് കൊയ്യാനായതിന്റെ സന്തോഷം വിദ്യാര്‍ത്ഥികളും പങ്കുവച്ചു. അടുത്ത ഘട്ടത്തിലും വിപുലമായ കൊയ്ത്തുത്സവം നടത്തുമെന്ന് അധ്യാപകര്‍ അറിയിച്ചു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി