കല്‍പ്പറ്റ :
സിനിമ അഭിനയ ജീവിതത്തില്‍ 45 വര്‍ഷം പൂര്‍ത്തിയാക്കിയ അബൂ സലീമിനെ ജന്മനാട് ആദരിക്കുന്നു. നവംബര്‍ ആദ്യവാരം കല്‍പ്പറ്റയില്‍ ഇതോടനുബന്ധിച്ച് നടക്കുന്ന മെഗാ ഇവന്റ് ആദരം അബൂബക്ക പരിപാടിയുടെ പോസ്റ്റര്‍ പ്രകാശനം ജില്ലാ കളക്ടര്‍ എ. ഗീത ഐഎഎസ് അവര്‍കള്‍ കല്‍പ്പറ്റ നഗരസഭ ചെയര്മാന് കേയംതൊടി മുജീബിന് കൈമാറി റിലീസിംഗ് നടത്തി.
മലയാള സിനിമ രംഗത്തെ പ്രമുഖ താരങ്ങളും മറ്റു വിശിഷ്ട വ്യക്തികളും പങ്കെടുക്കുന്ന ചടങ്ങില്‍ വെച്ചാണ് താരത്തെ ആദരിക്കുക. പരിപാടിയോടനുബന്ധിച്ച് സിനിമ താരങ്ങളും മറ്റു കലാകാരന്മാരും അണിനിരക്കുന്ന സ്റ്റേജ് ഷോയും അരങ്ങേറും. സ്പോര്‍ട്സ് ആന്‍ഡ് കള്‍ച്ചറല്‍ പ്രമോഷന് കൗണ്‍സിലാണ് പരിപാടിയുടെ സംഘാടകര്‍. പോസ്റ്റര്‍ പ്രകാശന ചടങ്ങില്‍ സ്പോര്‍ട്സ് ആന്‍ഡ് കള്‍ച്ചറല്‍ പ്രമോഷന് കൗണ്‍സിലര്‍ സെക്രട്ടറി പി കബീര്‍, നിയാസ് തൈവളപ്പില്‍, പോക്കു മുണ്ടോളി, സി കെ നൗഷാദ്, മുസ്തഫ നമ്പോത്ത്, സാലി റാട്ടക്കൊല്ലി, അയ്യൂബ് പാലക്കുന്ന്, കെ പി ഷാജഹാന്, അസീസ് അമ്പിലേരി, ജസല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി