• admin

  • August 6 , 2020

ഗുജറാത്ത് : അഹമ്മദാബാദില്‍ കോവിഡ് ആശുപത്രിയിലുണ്ടായ തീ പിടുത്തത്തില്‍ 8 കോവിഡ് രോഗികള്‍ മരിച്ചു . മരിച്ചവരില്‍ അഞ്ചു പുരുഷന്‍മാരും മൂന്നു സ്ത്രീകളുമാണ് നവരംഗപുരയിലെ ശ്രേയ് ആശുപത്രിയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ 3.30ഓടെയാണ് തീപിടുത്തം ഉണ്ടായതെന്ന് പൊലീസ് പറയുന്നു. ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിലാണ് തീപിടിച്ചത് . ആശുപത്രിയിലെ നാല്‍പ്പതോളം രോഗികളെ സുരക്ഷിതമായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി.ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണം എന്നാണ് പ്രാഥമിക വിവരം.നിരവധി ഫയര്‍ഫോഴ്സ് യൂനിറ്റുകള്‍ ആശുപത്രിയിലെത്തി തീ അണച്ചു. എട്ടുപേരുടെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായി അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു .കൂടാതെ പരിക്കേറ്റവര്‍ വേഗം സിഖ്മ പ്രാപിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു.