• Lisha Mary

  • April 19 , 2020

പനാജി : രാജ്യം കോവിഡ് 19 നോട് പൊരുതുമ്പോള്‍ ഗോവയില്‍ നിന്ന് ആശ്വാസ വാര്‍ത്ത. സംസ്ഥാനത്തെ അവസാന കോവിഡ് രോഗിയും അസുഖം ഭേദമായി ആശുപത്രി വി്ട്ടു. ഏപ്രില്‍ മൂന്നിന് ശേഷം സംസ്ഥാനത്ത് പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത് പറഞ്ഞു. സംസ്ഥാനത്തിന് ഇത് സംതൃപ്തിയുടെയും ആശ്വാസത്തിന്റെയും സമയമാണെന്ന് മുഖ്യമന്ത്രി ട്വിറ്ററില്‍ കുറിച്ചു. ഈ നേട്ടത്തിന്റെ പൂര്‍ണമായ അര്‍ഹത ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ആണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏഴ് കോവിഡ് പോസ്റ്റീവ് കേസുകള്‍ മാത്രമാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നത്.