• Lisha Mary

  • April 21 , 2020

ദുബായ് : 2020ല്‍ നടക്കാനിരുന്ന അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റ് 2021-ലേക്ക് മാറ്റിവെച്ചു. സഞ്ചാരികളും ബിസിനസ്സുകാരും കൂടുതലായെത്തുന്ന അറേബ്യന്‍ മാര്‍ക്കറ്റ് ലോകപ്രശസ്തമാണ്. എല്ലാ വര്‍ഷവും ദുബായില്‍ വെച്ചാണ് ഈ ടൂറിസം ഇവന്റ് നടക്കാറുള്ളത്. മിഡില്‍ ഈസ്റ്റിലുള്ള ടൂറിസം പ്രഫഷണല്‍സാണ് ഇതില്‍ പ്രധാനമായും പങ്കെടുക്കാറുള്ളത്. റീഡ് എക്‌സിബിഷന്‍സാണ് ഇവന്റ് സംഘടിപ്പിക്കാറ്. 1995 മുതല്‍ നടന്നു വരുന്ന ഇവന്റ് ആദ്യമായാണ് മാറ്റിവെയ്ക്കുന്നത്. കൊവിഡ് 19 കാരണം ലോകം മുഴുവന്‍ വിറങ്ങലിച്ചുകൊണ്ടിരിക്കുന്ന സാഹചര്യമുള്ളതിനാലാണ് അധികൃര്‍ ഇവന്റ് മാറ്റിവെച്ചത്. 2021 മെയ് 16 മുതല്‍ 19 വരെ ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ വെച്ചാണ് അടുത്ത അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റ് നടക്കുക.