മാനന്തവാടി : പുഴയോര പെരുമ തേടി അരുന്ധതിയോടൊപ്പം വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലുമായി സഹകരിച്ച് ,രണ്ടാം ദിവസം രാവിലെ ആറര മണിക്ക് എടവക ഗ്രാമ പഞ്ചായത്ത് സംഘടിപ്പിച്ച ഹെറിറ്റേജ് വോക്ക് അരുന്ധതി റോയി, സഞ്ജയ് കാക്ക് , ബീന പോൾ , ഫെസ്റ്റിവൽ ഡയറക്ടർ വിനോദ്.കെ.ജോസ് , ക്യൂറേറ്റർ നിഷാദ് . വി.എച്ച് തുടങ്ങി നൂറിലധികം പേർ പങ്കെടുത്തു. എടവക പഞ്ചായത്ത് ഭരണ സമിതി ഒരുക്കിയ ചക്ക വിഭവമായ കുമ്പിൾ അപ്പവും ചുക്കു കാപ്പിയും കഴിച്ച് ആരംഭിച്ച ഹെറിറ്റേജ് വോക്ക് ആദ്യമായി സന്ദർശിച്ചത് പഴശ്ശി രാജയുടെ കുറിച്യ പടയാളികളുടെ പിൻമുറക്കാരായ ദ്വാരക മണൽ വയൽ കുറിച്ച്യ തറവാടാണ്. കാരണവരിൽ നിന്നുള്ള കഥകളും നാട്ടറിവുകളും കേട്ടു. കുഴികണ്ടം വയൽ വരമ്പിലൂടെ മുന്നോട്ട് നീങ്ങിയ സംഘം, വിളഞ്ഞു നിൽക്കുന്ന വയനാടൻ തനത് നെല്ലിനങ്ങളായ ഗന്ധകശാല, തൊണ്ടി നെൽപാടം താണ്ടി ഏലം, കുരുമുളക്, കാപ്പി കൃഷി രീതികൾ കർഷകരിൽ നിന്നും ചോദിച്ചു മനസ്സിലാക്കി. കണ്ട കർണൻ കൊല്ലി തോടും കടന്ന് മാനന്തവാടി പുഴയോരത്ത് നെല്ലച്ഛനായ ചെറുവയൽ രാമനുമായി പുഴയിലെ മീനറിവുകൾ പങ്കുവെച്ചു. പുഴയോരത്ത് തന്നെ താമസ്സിക്കുന്ന തൊണ്ണൂറ്റിയാറ് വയസ്സുള്ള കൂരിശിങ്കൽ അന്നമ്മയിൽ നിന്നും കുടിയേറ്റ ചരിത്രവും എടവക പഞ്ചായത്ത് ചരിത്രവും കേട്ടു മനസ്സിലാക്കി. പായോട് പാടശേഖരവും ചങ്ങാടക്കടവ് പുഴയോരവും താണ്ടി ചാമാടി പൊയിൽ പണിയ സങ്കേതത്തിലെത്തിയ സന്ദർശക സംഘം മണിക്കുട്ടൻ പണിയനിൽ നിന്നും ആദിമ നിവാസികളുടെ ചരിത്ര പശ്ചാത്തലം ചോദിച്ചു മനസ്സിലാക്കുകയുണ്ടായി. ആയിരത്തി തൊള്ളായിരത്തി എഴുപതിൽ സ്ഥാപിതമായ എടവക പഞ്ചായത്ത് കന്നുകാലിച്ചന്ത സന്ദർശിച്ച ശേഷം പഴശ്ശി മ്യൂസിയവും സന്ദർശിച്ച സംഘം എടവക പഞ്ചായത്ത് ഒരുക്കിയ പ്രഭാത ഭക്ഷണവും കഴിച്ചാണ്,ദ്വാരക സാഹിത്ത്യോൽസവ വേദിയിലേക്ക് മടങ്ങിയത്. ആറ് കിലോമീറ്റർ ദൂരം മൂന്നര മണിക്കൂർ സമയമെടുത്ത് താണ്ടിയ സന്ദർശക സംഘത്തിന് ഗ്രാമീണ ജീവിതവും ഗ്രാമക്കാഴ്ചകളും മനോഹരമായ അനുഭവമാണ് സമ്മാനിച്ചതെന്ന് അരുന്ധതി റോയി പറഞ്ഞു. ഹെറിറ്റേജ് വോക്കിന് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എച്ച് ബി.പ്രദീപ്, ജനപ്രതിനിധികളായ ഷിൽ സൺ മാത്യു, വിനോദ് തോട്ടത്തിൽ, സി.എം.സന്തോഷ് , ആസൂത്രണ സമിതി അംഗം എ.കെ. ഷാനവാസ്, പ്രവീൺ രാജഗിരി നേതൃത്വം നൽകി.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി