വൈത്തിരി : പട്ടികവര്‍ഗ്ഗ വികസന വകുപ്പ് നടപ്പിലാക്കുന്ന അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സേര്‍ച്ച് ഡെവലപ്പ്‌മെന്റ് സ്‌കീം സ്‌കോളര്‍ഷിപ്പിനായി വൈത്തിരി താലൂക്കിലെ പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ട നാലാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കുളള മത്സര പരീക്ഷ മാര്‍ച്ച് 12 ന് ഉച്ചക്ക് 2 മുതല്‍ 4 വരെ നടക്കും. കുടുംബ വാര്‍ഷിക വരുമാനം 50,000 രൂപയില്‍ കവിയാത്ത വിദ്യാര്‍ത്ഥികള്‍ക്ക് മത്സര പരീക്ഷയില്‍ പങ്കെടുക്കാം. പ്രാക്തന ഗോത്ര വര്‍ഗ്ഗ വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് വരുമാനം ബാധകമല്ല. താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ അപേക്ഷാഫോറം ഫെബ്രുവരി 21 നകം ഐ.റ്റി.ഡി.പി ഓഫീസിലോ, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലോ സമര്‍പ്പിക്കണം. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പത്താം ക്ലാസ് വരെ സ്‌റ്റൈപ്പന്റ്, ട്യൂഷന്‍ ഫീസ് എന്നിവ ലഭിക്കും. ഫോണ്‍. 04936 202232.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി