: കോഴിക്കോട്: പൗരത്വനിയമ ഭേദഗതിയെ പിന്തുണച്ച് കോഴിക്കോട് എത്തുന്ന കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷായുടെ സന്ദര്‍ശനദിവസം പ്രതിഷേധം വേണ്ടെന്ന് യൂത്ത് ലീഗിനോട് മുസ്ലീം ലീഗ് നേതൃത്വം. തിങ്കളാഴ്ച കോഴിക്കോട് ചേര്‍ന്ന യോഗത്തിലാണ് മുസ്ലീം ലീഗിന്റെ തീരുമാനം. ഇക്കാര്യം യൂത്ത് ലീഗ് നേതാക്കളോട് അഭ്യര്‍ത്ഥിച്ചതായി പികെ കുഞ്ഞാലിക്കുട്ടി, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, ഇടി മുഹമ്മദ് ബഷീര്‍ എന്നിവര്‍ മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാനത്ത് സംഘര്‍ഷമുണ്ടാക്കാനാണ് ബിജെപി ആഗ്രഹിക്കുന്നത്. അതുകൊണ്ടാണ് അന്നത്തെ ദിവസത്തെ പ്രതിഷേധം മാറ്റിവെക്കാന്‍ ആവശ്യപ്പെട്ടത്. മറ്റ് ദിവസങ്ങളില്‍ പ്രതിഷേധം തുടരുമെന്നും നേതാക്കള്‍ വ്യക്തമാക്കി. പൗരത്വനിയമം പിന്‍വലിക്കും വരെ പ്രക്ഷോഭം തുടരുമെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികളെ ബിജെപി നേതൃത്വം തല്ലിയൊടിക്കുകയാണെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. അമിത് ഷായുടെ കേരളസന്ദര്‍ശന ദിവസമായ ജനുവരി 15ന് കറുത്ത മതില്‍ തീര്‍ക്കാനാണ് യൂത്ത് ലീഗ് തീരുമാനിച്ചിരുന്നത്. വെസ്റ്റ് ഹില്‍ ഹെലിപാഡ് മുതല്‍ കരിപ്പൂര്‍ വിമാനത്താവളം വരെ കറുത്ത വസ്ത്രങ്ങള്‍ അണിഞ്ഞ് ബഹുജനങ്ങളെ അണിനിരത്താനായിരുന്നു തീരുമാനം. 35കിലോമീറ്റര്‍ നീളത്തില്‍ ഒരുലക്ഷം ആളുകളെ ബ്ലാക്ക് വാളില്‍ അണിനിരത്തുമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ് അഭിപ്രായപ്പെട്ടിരുന്നു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി