കല്‍പ്പറ്റ : രാജ്യത്തെ വിവിധ സര്‍വ്വകലാശാലകളില്‍ എല്‍എല്‍ബിക്ക്് ചേരുന്നതിനുള്ള പ്രവേശന പരീക്ഷയായ ക്ലാറ്റ് (കോമണ്‍ ലോ അഡ്മിഷന്‍ ടെസ്റ്റ്) വിജയിക്കുന്നതിന് കാട്ടുനായ്ക്ക വിഭാഗത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ പരിശീലനവുമായി കേരള കേന്ദ്ര സര്‍വ്വകലാശാല. ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയുടെ നിയമഗോത്രം പരിപാടിയുടെ ഭാഗമായാണ് സര്‍വ്വകലാശാലയുടെ തിരുവല്ല നിയമപപഠന വിഭാഗത്തിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും വയനാട്ടില്‍ താമസിച്ച് പരിശീലന ക്ലാസ്സ് നല്‍കുന്നത്. കണിയാമ്പറ്റ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലാണ് ക്ലാസ്സ്. കണിയാമ്പറ്റ, നൂല്‍പ്പുഴ, നല്ലൂര്‍നാട് തുടങ്ങിയ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലെ തെരഞ്ഞെടുക്കപ്പെട്ട 22 വിദ്യാര്‍ത്ഥികളാണ് പങ്കെടുക്കുന്നത്. സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസ് ഡീന്‍ ഡോ.ജയശങ്കര്‍ കെ.ഐ, അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.ജെ.ഗിരീഷ് കുമാര്‍, അഭിഭാഷകരായ ജാസ്മിന്‍ ഗിരി, പോള്‍ ഗിരി, വിശ്രുത്, കോഴിക്കോട് ഗവ.ലോ കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.ലോവെല്‍ മാന്‍, ഡോ.കവിത എന്നിവര്‍ നേതൃത്വം നല്‍കുന്നു. നേരത്തെ ഓണ്‍ലൈനായി പരിശീലനം നല്‍കിയിരുന്നു. ജൂണ്‍ 19നാണ് പ്രവേശന പരീക്ഷ. പാലക്കാട് അട്ടപ്പാടിയിലും മലമ്പുഴയിലും സര്‍വവ്വകലാശാല നിയമ പഠന വിഭാഗം പരിശീലന ക്ലാസ്സ് നല്‍കുന്നുണ്ട്. മുന്‍വര്‍ഷങ്ങളില്‍ നല്‍കിയ പരിശീലനത്തിന്റെ ഫലമായി ഗോത്രവിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ ക്ളാറ്റ് പരീക്ഷ വിജയിക്കുകയും നിയമ പഠനത്തിന് പ്രവേശനം നേടുകയും ചെയ്തിട്ടുണ്ട്.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി